ജില്ലക്കകത്ത്​ ബസ്​ സർവിസ്​ അനുവദിക്കും; ഓ​ട്ടോറിക്ഷകൾക്കും അനുമതി

തിരുവനന്തപുരം: ജില്ലക്കകത്ത്​ ബസ്​ സർവിസുകൾക്ക്​ അനുമതി നൽകാൻ സംസ്ഥാന സർക്കാറിനോട്​ ശിപാർശ ചെയ്​ത്​ ഗതാഗത വകുപ്പ്​. ഹോട്ട്​സ്​പോട്ടുകളെ ഒഴിവാക്കിയാവും ജില്ലക്കകത്ത് ബസ്​ സർവിസ്​ നടത്തുക. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അന്തിമ തീരുമാനമെടുക്കുമെന്ന്​ ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

നിലവിൽ ഇരട്ടി ചാർജ്​ വാങ്ങിയാണ്​ കെ.എസ്​.ആർ.ടി.സി സർക്കാർ ജീവനക്കാർക്കായി സർവിസ്​ നടത്തുന്നത്​. ഇത്​ തന്നെ മറ്റ്​ സർവിസുകളിലും തുടരും. അതേസമയം, മിനിമം ചാർജ്​ ഇരട്ടിയാക്കില്ലെന്നും ഗതാഗത മന്ത്രി പറഞ്ഞു.

നിശ്​ചിത യാത്രക്കാരെ മാത്രമാവും ബസുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുക. കോവിഡി​​​െൻറ സാഹചര്യത്തിൽ ബസ്​ ചാർജിൽ വർധനയുണ്ടാവും. ഓ​ട്ടോ സർവീസും അനുവദിക്കാനും ഗതാഗത വകുപ്പ്​ ശിപാർശ ചെയ്​തു. പൊതു ജീവിതം സ്​തംഭിക്കാതിരിക്കാനാണ്​ പരിമിത ഗതാഗത സൗകര്യങ്ങൾ ആരംഭിക്കാനുള്ള നീക്കം​ നടത്തുന്നതെന്നും ഗതാഗത മന്ത്രി വ്യക്​തമാക്കി.

Tags:    
News Summary - Bus service in kerala-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.