രാജമണി

'എനിക്ക് റീത്ത് വെക്കണം; ഞാന്‍ പോകുവാണ്​'- സുഹൃത്തിനെ വിളിച്ചുപറഞ്ഞ്​ രാജമണി യാത്രയായി

അമ്പലവയല്‍: ഞായറാഴ്ച ഉറ്റസുഹൃത്തിനെ ഫോണില്‍ വിളിച്ച് രാജമണി പറഞ്ഞു -'എനിക്ക് റീത്ത് വെക്കണം; ഞാന്‍ പോകുവാണ്​'. താൻ വിഷം കഴിച്ചതായി ഇതിനുപിന്നാലെ സുഹൃത്തിനെ വിളിച്ച്​ പറയുകയും ചെയ്​തു. രണ്ടാമത്തെ ഫോൺ വന്ന ഉടന്‍ തന്നെ സുഹൃത്ത്​ സമീപവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന്​ നടത്തിയ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടത്തില്‍ വിഷം ഉള്ളില്‍ ചെന്ന് അവശ നിലയില്‍ രാജമണിയെ കണ്ടെത്തിയത്. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാജമണിയുടെ ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച അര്‍ധരാത്രിയോടെയാണ്​ രാജമണി മരിച്ചത്​.

വയനാട് അമ്പലവയലില്‍ പെരുമ്പാടിക്കുന്നില്‍ വിഷം അകത്ത് ചെന്ന് മരിച്ച കടല്‍മാട് പാലഞ്ചേരി പി.സി. രാജമണി 48) ബസ്​ ഉടമയായിരുന്നു. കടല്‍മാട് നിന്നും സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന ബ്രഹ്മപുത്ര ബസിന്‍റെ ഉടമയാണ്. കോവിഡ് മൂലം ബസിന്‍റെ ഓട്ടം നിലച്ചതോടെ രാജമണി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നെന്ന് ബന്ധുക്കളും ബസുടമ അസോസിയേഷനിലെ സഹപ്രവർത്തകരും പറയുന്നു.

ബസ്​ സർവിസിൽനിന്നുള്ള വരുമാനമായിരുന്നു രാജാമണിയുടെ ജീവിതമാർഗം. മാസങ്ങളായി ബസ് സർവിസ് നടക്കാതിരുന്നതോടെ മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ രാജമണി മാനസികമായി തകര്‍ന്നിരുന്നതായി പ്രൈവറ്റ് ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പറയുന്നു. ​ഞായറാഴ്ച ഇവരിൽ ഉൾപ്പെട്ട ഒരു സുഹൃത്തിനെ വിളിച്ചുപറഞ്ഞാണ്​ രാജമണി വിഷം കഴിച്ചത്​.

Tags:    
News Summary - Bus owner informs his friend about suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.