Posted On
date_range Updated On
date_range കണ്ണൂർ ഉളിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് 11 പേർക്ക് പരിക്ക്
കണ്ണൂർ: ഇരിട്ടി ഉളിയിൽ പാലത്തിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. 11 പേർക്ക് പരിക്കേറ്റു. ബസ് ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്.
കണ്ണൂരിൽ നിന്നും കർണാടക വിരാജ്പേട്ടയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ഇരിട്ടി ഭാഗത്തുനിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോവുകയാണ് ലോറിയുമാണ് കൂട്ടിയിടിച്ചത്.
അപകടത്തെ തുടർന്ന് ബസ്സിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ ബസ് വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഫയർഫോഴ്സും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.