Posted On
date_range Updated On
date_range ബസ് ഡ്രൈവർ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
മണ്ണഞ്ചേരി: സ്വകാര്യ ബസ് ഡ്രൈവറെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പഞ്ചായത്ത് എട്ടാം വാർഡ് പുത്തൻകളം വീട്ടിൽ തമ്പാന്‍റെ മകൻ മണിക്കുട്ടൻ (41) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു മൃതദേഹം കണ്ടത്.
മണ്ണഞ്ചേരി ബസ് സ്റ്റാൻഡിലെ ഡ്രൈവർ ആയിരുന്നു. പൊലീസ് നടപടികൾ സ്വീകരിച്ചതിന് ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: അഞ്ജു. മക്കൾ : നിരഞ്ജൻ, ഭദ്ര. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.