Posted On
date_range Updated On
date_range വയനാട് ചുരത്തിൽ സ്വകാര്യ ബസ് ബ്രേക്ക് ഡൗണായി
താമരശ്ശേരി: വയനാട് ചുരത്തിലെ മൂന്നാം വളവിൽ സ്വകാര്യ ബസ് ബ്രേക്ക് ഡൗണായി. ബസ് ബ്രേക്ക് ഡൗണായതിനെ തുടർന്ന് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. പിന്നീട് താമരശ്ശേരിയിൽ നിന്ന് ക്രെയിൻ സ്ഥലത്തെത്തിച്ചാണ് ഗതാഗത തടസം നീക്കിയത്. മുക്കം പൊലീസും ഫയർഫോഴ്സും സംഭവ സ്ഥലത്തെത്തി.
താമരശ്ശേരി ചുരത്തിലെ വലിയ കുഴിയിൽ വീണാണ് ബസ് ബ്രേക്ക് ഡൗണായത്. ചുരം റോഡിലെ കുഴികൾ പലപ്പോഴും വാഹന യാത്രക്കാർക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.