തിരുവനന്തപുരം: അന്തർസംസ്ഥാന സ്വകാര്യ ബസുകളുടെ ടിക്കറ്റ് ബുക്കി ങ് ഏജൻസികൾക്ക് സർക്കാർ വക മൂക്കുകയർ. കോൺട്രാക്ട് കാര്യേജ ് ബസുകളുടെ ടിക്കറ്റ് ബുക്കിങ് ഏജൻസികൾക്കുള്ള പ്രവർത്തനാനുമ തിയായ എൽ.എ.പി.ടി (ലൈസൻസ്ഡ് ഏജൻസി ഫോർ പബ്ലിക് ട്രാൻസ്പോർട ്ട്) ലൈസൻസിന് വ്യവസ്ഥകൾ കർശനമാക്കി മാർഗനിർദേശങ്ങൾ പുറത്ത ിറക്കി. ഇതു പ്രകാരം യാത്രക്കാരെൻറ ഉത്തരവാദിത്തം ബുക്കിങ് ഏജൻസി കൾക്ക് കൂടിയായിരിക്കും.
യാത്രാമധ്യേയുള്ള ഒാരോ 50 കിലോമീറ്ററിനുള്ളിലും ശൗചാലയ-വിശ്രമസൗകര്യങ്ങൾ ഉറപ്പുവരുത്തുകയും അവ യാത്രക്കാരെ അറിയിക്കുകയും ചെയ്യൽ ബുക്കിങ് ഏജൻസികളുടെ ബാധ്യതയാണ്. വാഹനത്തിെൻറയും ജീവനക്കാരുടെയും പൂർണവിവരം, ഹെൽപ്ലൈൻ നമ്പറുകൾ, പൊലീസ്-മോേട്ടാർ വാഹനവകുപ്പ്-വനിത സെൽ സഹായ നമ്പറുകൾ എന്നിവ നിർബന്ധമായും ടിക്കറ്റിൽ ഉൾപ്പെട്ടിരിക്കണമെന്നതാണ് മറ്റൊരു വ്യവസ്ഥ. വാഹനം ബ്രേക്ക്ഡൗൺ ആയാൽ പകരം ഏർപ്പെടുത്താനുള്ള സംവിധാനം ലൈസൻസിക്കോ ഓപറേറ്റർക്കോ ഉണ്ടായിരിക്കണം. ബുക്കിങ്ങിന് ശേഷം യാത്ര സംബന്ധിച്ച അസൗകര്യങ്ങളിൽ ഇനി ഏജൻസികൾക്ക് കൈമലർത്താനാകില്ലെന്നതാണ് ഫലത്തിൽ സംഭവിക്കുക.
പുതിയ മാനദണ്ഡപ്രകാരമുള്ള എൽ.എ.പി.ടി ലൈസൻസില്ലാത്ത ഏജൻസികളെ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. സംസ്ഥാനത്ത് ഏതാണ്ട് 2000 ഏജൻസികൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും 100ൽ താഴെ പേർക്കെ എൽ.എ.പി.ടി ലൈസൻസുള്ളൂ. നിലവിൽ 18 വയസ്സ് പൂർത്തിയായ ആർക്കും 1000 രൂപ കെട്ടിവെച്ച് ൈലസൻസ് സ്വന്തമാക്കാം. ഇനിയത് നടക്കില്ല. ലൈസന്‍സിനായി അപേക്ഷിക്കുന്നവര്‍ക്ക് സര്‍വിസ് നടത്താനാവശ്യമായ സാമ്പത്തിക പശ്ചാത്തലം ഉണ്ടോയെന്നു പരിശോധിക്കും. ലൈസൻസിനായി അപേക്ഷിക്കുന്നയാളിന് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് തെളിയിക്കുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കലും നിർബന്ധമാക്കി.
ബസ് ബുക്കിങ് ഏജൻസികൾക്കുള്ള നിബന്ധനകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.