പീരുമേട്ടിൽ ബസ്​ തലകീഴായി മറിഞ്ഞു

പീരുമേട്​: ഇടുക്കി പീരുമേടിനു സമീപം ബസ്​ തലകീഴായി മറിഞ്ഞ്​ 30ഒാളം പേർക്ക്​ പരിക്കേറ്റു. ചങ്ങനാശ്ശേരിയിൽ നിന്ന്​ നെടുങ്കണ്ടത്തേക്ക്​ പോവുകയായിരുന്ന സ്വകാര്യ ബസ്​ ചിന്നാറിന്​ സമീപം തലകീഴായി മറിയുകയായിരുന്നു. എതിരെ വന്ന മറ്റൊരു വാഹ​നത്തെ ഇടിക്കാതിരിക്കാൻ പെ​െട്ടന്ന്​ വെട്ടിച്ചതിനിടെയാണ്​ അപകടം. 

രാവിലെ 9.20ഒാടെയാണ്​ അപകടം നടന്നത്​. ബസ്​ യാത്രികരായ വിദ്യാർഥികളടക്കം 30 ഒാളം പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. കാബിൻ ​െവട്ടിപ്പൊളിച്ചാണ്​ ഡ്രൈവറെ രക്ഷിച്ചത്​. പരിക്കേറ്റവരെ ഏലപ്പാറ, കട്ടപ്പന, പീരുമേട്​ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. 
 

Tags:    
News Summary - Bus Accident At Peerumedu - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.