റെയിൽവേ ട്രാക്കിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

കൊച്ചി: റെയിൽവേ ട്രാക്കിൽ യുവാവി​േൻറതെന്ന്​ സംശയിക്കുന്ന അജ്​ഞാത മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. പുല്ലേപ്പടി റെയിൽവേ മേൽപാലത്തിനു​ സമീപം കോട്ടയം റൂട്ടിലേക്ക്​ തിരിയുന്നിടത്ത്​ കാടുപിടിച്ചുകിടക്കുന്ന പാളത്തിലാണ്​ മൃതദേഹം കണ്ടെത്തിയത്​. പൂർണമായും കത്തിക്കരിഞ്ഞ്​ ആളെ തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയിലായിരുന്നു.

ബുധനാഴ്​ച പുലർച്ച ട്രാക്കിനു​ സമീപത്തുനിന്ന്​ ദുർഗന്ധം വമിച്ച്​ പുകയുയരുന്നത്​ ശ്രദ്ധയിൽപെട്ട സമീപവാസികൾ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്നാണ്​ പരിശോധന നടത്തിയത്​. ട്രാക്കിൽ തലവെച്ച നിലയിലാണ്​ മൃതദേഹം. സമീപത്തുനിന്ന്​ പെട്രോൾ കാനി​​േൻറതെന്ന്​ സംശയിക്കുന്ന അടപ്പും സിഗരറ്റ്​ ലൈറ്ററും ലഭിച്ചിട്ടുണ്ട്​. പൊലീസ്​ ഡോഗ്​ സ്​ക്വാഡും ഫോറൻസിക്​ വിദഗ്​ധരും സ്ഥലത്തെത്തി.

ചൊവ്വാഴ്​ച രാത്രിയാണ്​ സംഭവം നടന്നതെന്ന്​ പ്രാഥമിക അന്വേഷണത്തിൽ മനസ്സിലായതായി സെൻട്രൽ സി.ഐ എസ്​. വിജയശങ്കർ അറിയിച്ചു. കൊലപാതകമാണോയെന്ന്​ സംശയിക്കുന്നുണ്ട്​. സമീപത്തെ സി.സി ടി.വി ദൃശ്യങ്ങൾ പൊലീസ്​ ശേഖരിച്ചു. കാടുപിടിച്ചുകിടക്കുന്ന ​പ്രദേശം സാമൂഹിക വിരുദ്ധരുടെ താവളമാണ്​. 

Tags:    
News Summary - burned body was cremated on the railway track

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.