ബുള്ളറ്റ് മോഷ്​ടാക്കളായ നാലുപേര്‍ അറസ്​റ്റില്‍

കൊ​ടു​വ​ള്ളി: ബു​ള്ള​റ്റ് മോ​ഷ്​​ടാ​ക്ക​ളാ​യ നാ​ല് യു​വാ​ക്ക​ളെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു. വ​യ​നാ​ട് പൊ​ഴു​ത​ന മാ​ക്കൂ​ട്ട​ത്തി​ല്‍ മു​ഹ​മ്മ​ദ് ഫ​സ​ല്‍ (22), അ​ടി​വാ​രം ക​ണ​ലാ​ട് സ​ഫ്‌​വാ​ന്‍ (21), പു​തു​പ്പാ​ടി പ​യോ​ണ മ​ക്ക​ര​തൊ​ടി​യി​ല്‍ ഷാ​ക്കി​ര്‍ (24), കൈ​ത​പ്പൊ​യി​ല്‍ തേ​ക്കു​ള്ള​ക​ണ്ടി സി​റാ​ജ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

യുവാക്കളിൽ നിന്ന്​ കണ്ടെടുത്ത ബുള്ളറ്റുകൾ

ക​ഴി​ഞ്ഞ ദി​വ​സം സൗ​ത്ത് കൊ​ടു​വ​ള്ളി​യി​ൽ​നി​ന്ന്​ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ബു​ള്ള​റ്റ് മോ​ഷ​ണം പോ​യി​രു​ന്നു. പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രു​ന്ന​തി​നി​ടെ, വെ​ള്ളി​യാ​ഴ്ച പു​ല​ര്‍ച്ച ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ല്‍ കൊ​ടു​വ​ള്ളി ബ​സ്​​സ്​​റ്റാ​ൻ​ഡി​ന് സ​മീ​പം നി​ന്നാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ഇ​വ​ർ യാ​ത്ര​ചെ​യ്ത ബു​ള്ള​റ്റ് ബൈ​ക്കി​ന് മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​തി​നാ​ൽ പി​ടി​കൂ​ടി ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ്​​ടി​ച്ച ബൈ​ക്കു​ക​ളാ​ണെ​ന്ന് സ​മ്മ​തി​ക്കു​ന്ന​ത്. ഇ​വ​രി​ല്‍നി​ന്ന് ഒ​മ്പ​ത് ബു​ള്ള​റ്റു​ക​ളും ര​ണ്ട് ബൈ​ക്കു​ക​ളും ക​ണ്ടെ​ടു​ത്തു.

മോ​ഷ്​​ടി​ച്ച ബൈ​ക്കു​ക​ള്‍ പ​ണ​യ​ത്തി​നും വാ​ട​ക​ക്കും ന​ല്‍കു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. പ്ര​തി​ക​ളെ വെ​ള്ളി​യാ​ഴ്​​ച താ​മ​ര​ശ്ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Tags:    
News Summary - bullet theft; four young men arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.