(പ്രതീകാത്മക ചിത്രം)

വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന്​ വെടിയുണ്ട പിടികൂടി

നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന്​ മുംബൈക്ക് പോകാനെത്തിയ മലയാളിയായ യാത്രക്കാരനിൽനിന്ന്​ വെടിയുണ്ട പിടിച്ചെടുത്തു. ഭാര്യക്കൊപ്പം യാത്ര ചെയ്യാനെത്തിയ ഗോപികൃഷ്ണൻ എന്നയാളുടെ ബാഗിൽനിന്നാണ് സി.ഐ.എസ്.എഫുകാർ ഒരു വെടിയുണ്ട പിടിച്ചെടുത്തത്.

ഇയാളെ പൊലീസിന് കൈമാറി. വെടിയുണ്ട ബാഗിൽ എങ്ങനെയാണ്​ എത്തിയതെന്ന്​ ഓർമയില്ലെന്നാണ്​ യാത്രക്കാരൻ പറഞ്ഞത്​.

മൂന്ന് വർഷം മുമ്പ് സേഫ്റ്റി പരിശീലനം നടത്തിയിരുന്നു. അന്ന് അറിയാതെ ബാഗിൽ അകപ്പെട്ടതാണോയെന്നത് വ്യക്തമല്ല. 

Tags:    
News Summary - bullet seized from passenger at the airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-10 04:20 GMT