ബജറ്റ്​ ചോർച്ച: നിയമസഭയിൽ വിശദീകരണവുമായി തോമസ്​ ​െഎസക്​

തിരുവനന്തപുരം: ബജറ്റ്​ ചോർച്ച സംബന്ധിച്ച​ വിവാദങ്ങൾക്ക്​ വിശദീകരണവുമായി ധനമന്ത്രി തോമസ്​ ​െഎസക്​. സമാനമായ അനുഭവങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ടെന്നും മുൻ സ്​പീക്കർമാരുടെ റൂളിങ്ങുകൾ വായിച്ചാൽ ഒരു വിവാദത്തിനും പ്രസക്​തിയില്ലെന്നും ​െഎസക്​ പറഞ്ഞു.

ഒര​ു രേഖയും പുറത്ത്​ പോയിട്ടില്ല. ബജറ്റ്​ ചോർച്ച ഉണ്ടായിട്ടില്ല. മാധ്യമങ്ങൾക്ക്​ നൽകാനുള്ള കുറിപ്പുകളാണ്​ ഇത്തരത്തിൽ ​പുറത്ത്​ വന്നത്​. പരസ്യമായി  നൽകിയ ഉറപ്പുകൾ മാത്രമാണ്​ ഇതെന്നും അദ്ദേഹം പറഞ്ഞു. ചീഫ്​ സെക്രട്ടറിയുടെ റിപ്പോർട്ട്​ കിട്ടിയാലുടൻ സംഭവത്തിൽ നടപടിയുണ്ടാകുമെന്നും ധനമന്ത്രി അറിയിച്ചു.

ഇന്ന്​ സഭ ചേർന്നയുടൻ പ്രതിപക്ഷം ബജറ്റ്​ ചോർച്ച സംബന്ധിച്ച്​ അവകാശലംഘനത്തിന്​ നോട്ടീസ്​ നൽകുകയായിരുന്നു.  അതേസമയം ബജറ്റ്​ ചോർന്നത്​ ധനമന്ത്രിയുടെ ഒാഫീസിൽ നിന്നാണെന്ന്​ കോൺഗ്രസ്​ എം.എൽ.എ വി.ഡി.സതീശൻ പറഞ്ഞു. ബജറ്റിലെ അതേ വാക്കുകളാണ്​ മാധ്യമങ്ങൾക്കും നൽകിയത്​. പേഴ്​സണൽ സ്​റ്റാഫിനുള്ള കളിപ്പാട്ടമല്ല ബജറ്റെന്നും സതീശൻ പറഞ്ഞു.

Tags:    
News Summary - budget issue in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.