ബജറ്റ്: ന്യായമായ നികുതി വർധനയുണ്ടാകുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: ബജറ്റിൽ ന്യായമായ നികുതി വർധനയുണ്ടാകുമെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. അത് ജനങ്ങൾ സ്വീകരിക്കും. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ വരുമാനം കൂട്ടും. സംസ്ഥാനത്തിന്റെ എല്ലാ മേഖലയിലും പുരോഗതി സാധ്യമാക്കുന്ന കാര്യങ്ങളാകും ബജറ്റില്‍ ഉണ്ടാകുകയെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പെൻഷൻ പ്രായം കൂട്ടാൻ തീരുമാനിച്ചിട്ടില്ല.

കേന്ദ്രത്തിൽനിന്ന് അർഹമായ നികുതി വിഹിതം കിട്ടാത്ത സാഹചര്യമാണ്. പൊതുമേഖല സ്ഥാപനങ്ങൾ വിൽക്കാനാണ് കേന്ദ്രം പറയുന്നത്. സംസ്ഥാനം അതിന് തയാറല്ല. കേരളത്തിന് എയിംസും ആധുനിക സംവിധാനങ്ങളും വേണം. കിഫ്ബിയുടെ പ്രവര്‍ത്തനത്തെ ശ്വാസംമുട്ടിക്കുന്നതാണ് കേന്ദ്ര സമീപനം. ഭരണപരമായ കാര്യക്ഷമത വര്‍ധിപ്പിച്ച് ജനങ്ങളെല്ലാം ചേര്‍ന്ന് പ്രവർത്തിച്ചാല്‍ പ്രശ്നങ്ങള്‍ മറികടക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. ജനങ്ങള്‍ക്ക് പരമാവധി വരുമാനവും തൊഴിലും ലഭിക്കുന്ന നിര്‍ദേശങ്ങളാകും ബജറ്റില്‍ ഉണ്ടാവുകയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഫെബ്രുവരി മൂന്നിനാണ് സംസ്ഥാന ബജറ്റ് അതവരണം.

Tags:    
News Summary - Budget: Finance Minister says there will be a reasonable tax hike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.