ബുധനൂർ : സർവ്വീസ് സഹകരണ ബാങ്കിലെ നിയമന അഴിമതിയിൽ അന്വേഷണമാവശ്യപ്പെട്ട് സി.പി എം.ലോക്കൽ കമ്മിറ്റി യോഗം അംഗങ്ങൾ ബഹിഷ്ക്കരിച്ചു. ബുധനൂർ എസ്.സി.ബിയിലെ പ്യൂൺ നിയമനവുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളാണ് സി പി എമ്മിൽ കടുത്ത ആരോപണങ്ങൾക്കിടയാക്കിയിരിക്കുന്നത്. പാണ്ടനാട് രക്തസാക്ഷിയുടെ കൊച്ചുമകളാണെന്ന പേരിൽ മറ്റൊരു യുവതിയെ നിയമിച്ചെന്നാണ് പരാതി. കുഞ്ഞുകുഞ്ഞിന്റെ മകൻ നിർധന കുടുംബത്തിൽ പെട്ട രവിയുടെ മകൻ രൻജിത്തിനു ജോലി വേണമെന്നു ആവശ്യപ്പെട്ടു അപേക്ഷ നൽകിയിരുന്നുവെന്നും / ഇതവഗണിച്ച് സാമ്പത്തിക ശേഷിയുള്ളയാളിനെ പരിഗണിച്ച് നിയമനം നൽകിയതായാണ് ആരോപണം .
കോഴവാങ്ങിക്കൊണ്ടാണെന്ന ആക്ഷേപത്തെക്കുറിച് അന്വേഷണമാവശ്യപ്പെട്ടിട്ടും, ബാങ്ക് ഭരണ സമിതി ഭാരവാഹികളും - പാർട്ടി ഭാരവാഹികളും നിരസിച്ചതിൽ പ്രതിഷേധിച്ച് എൽസി യിലെ 14 ൽ 10 അംഗങ്ങളും യോഗത്തിൽ നിന്നും മുദ്രാവാക്യങ്ങളുയർത്തി വോക്കൗട്ടു ചെയ്തെന്നു അവകാശപ്പെടുന്നു. തുടർന്ന് സംസ്ഥാന - ജില്ലാ കമ്മിറ്റികൾക്കു പരാതികൾ നൽകി. കൂടാതെ ബാങ്ക് സെക്രട്ടറി വിരമിച്ചതിനെ തുടർന്ന് ജീവനക്കാരിൽ സീനിയറായ പട്ടികജാതി വിഭാഗത്തിൽ പെട്ടയാളിനു പ്രമോഷൻ നൽകാതെ ബോർഡിലെ ഒരംഗത്തിന്നെ സെക്രട്ടറി തസ്തികയിൽ നിയമിച്ചതിനു പിന്നിൽ വ്യക്തികളുടെ സാമ്പത്തിക ലാഭങ്ങൾക്കു വേണ്ടിയുള്ള സ്വാർത്ഥ താല്പര്യങ്ങളാണെന്നു പരാമർശിക്കുന്നു. എന്നാൽ ഇപ്പോൾ നിയമിക്കപ്പെട്ടിരുന്നയാൾക്ക് നേരത്തെ പാർട്ടി പത്രത്തിൽ ജോലി ലഭിച്ചപ്പോൾ പോകാൻ സാധിക്കാത്ത സാഹചര്യത്തിൽ പിന്നീട് ഒഴിവുവരുന്ന എവിടെയെങ്കിലും നിയമനം നൽകാമെന്ന ജില്ലാ ഘടകത്തിന്റെ ഉറപ്പു പാലിക്കപ്പെടുക മാത്രമാണിവിടെ ചെയ്തിരിക്കുന്നത്. ഒരു അപേക്ഷ മാത്രമാണിവിടെ ഈ തസ്തികയിലേക്കു ഉണ്ടായിരുന്നുള്ളൂവെന്നും ഔദ്യോഗികപക്ഷം ചൂണ്ടിക്കാട്ടുന്നു.
പ്രമോഷൻ വേണ്ടായെന്നു മുൻപ് മറ്റൊരു വിഷയത്തിൽ എഴുതിക്കൊടുത്തിരുന്നതിനാലാണ് താൽക്കാലികമായി ബോർഡംഗമായ വിമലക്ക് ചുമതല നൽകിയിരിക്കുന്നത്. ലോക്കൽ കമ്മിറ്റിയിൽ ഉന്നയിക്കപ്പെട്ട പരാതികൾ ചർച്ചക്കു വന്നപ്പോൾ കൊടുത്ത വിശദീകരണങ്ങളിൽ എല്ലാവരും തൃപ്തരായെന്നും, മുദ്രാവാക്യം വിളിച്ചു ഇറങ്ങിപ്പോയതായുള്ള പ്രചരണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കുന്നു. ബാങ്കിനും - പാർട്ടി പ്രാദേശിക ഘടകത്തിനും എതിരായിട്ടുള്ള ഏതാനുംചിലരുടെ സ്ഥാപിത താൽപ്പര്യങ്ങളോടെയുള്ള /നീക്കങ്ങളാണ് ഇപ്പോഴത്തെ ദുരാരോപണങ്ങൾക്കു പിന്നിലുളളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.