Posted On
date_range Updated On
date_range വിദ്യാർഥിക്ക് നേരെ തെരുവുനായയുടെ ക്രൂരമായ ആക്രമണം; ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: ബേപ്പൂർ അരക്കിണറിൽ വിദ്യാർഥിയെ തെരുവ് നായ ക്രൂരമായി ആക്രമിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത്. സൈക്കിളിലായിരുന്ന ഏഴാം ക്ലാസ് വിദ്യാർഥി നൂറാസിനു നേരെ നായ ചാടിവീഴുന്നതും നിലത്ത് വീണപ്പോൾ കൈയിൽ കടിച്ച് വലിച്ച് കൊണ്ടുപോകാൻ ശ്രമിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
ഞായറാഴ്ച ഉച്ചക്ക് മൂന്നോടെയാണ് ബേപ്പൂർ അരക്കിണറിൽ രണ്ട് കുട്ടികളുള്‍പ്പെടെ മൂന്നു പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റത്. അരക്കിണര്‍ ഗോവിന്ദപുരം സ്കൂളിന് സമീപമാണ് സംഭവം. നൂറാസിന് പുറമെ ആറാം ക്ലാസ് വിദ്യാർഥിനി വൈഗക്കും 44കാരനായ ഷാജുദ്ദീനുമാണ് കടിയേറ്റത്. നൂറാസിന്‍റെ കൈയിലും കാലിലും ആഴത്തില്‍ മുറിവേറ്റു. വൈഗയുടെ തുടയുടെ പിന്‍ഭാഗത്താണ് കടിയേറ്റത്. ഗോവിന്ദപുരം സ്കൂള്‍ മൈതാനത്തും പരിസരങ്ങളിലും തെരുവനായകളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.