ഒരു കിലോ കഞ്ചാവുമായി സഹോദരങ്ങൾ പിടിയിൽ

അടിമാലി: കഞ്ചാവുമായി യുവാക്കൾ പൊലീസ് പിടിയിൽ. പൂപ്പാറ സ്വദേശികളായ വർഗീസ് (27), സഹോദരൻ ജയൻ (24) എന്നിവരാണ്​ പിടിയിലായത്​. ഒരു കിലോ മുന്നൂറ് ഗ്രാം കഞ്ചാവും ഇവരിൽ നിന്ന്​ കണ്ടെടുത്തു. ഇടുക്കി എസ്.പി.വി.യു കുര്യാക്കോസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.പി.യുടെ കിഴിലുള്ള ഡാൻസാഫ് ടീം ആണ് കഞ്ചാവുമായി യുവാക്കളെ പിടികൂടിയത്.

തമിഴ്‌നാട്ടിൽ നിന്നും എത്തിച്ച കഞ്ചാവ് ചില്ലറ വിൽപ്പനക്കായി ഇരുവരും വീട്ടിൽ സൂക്ഷിച്ചിരിക്കുകയിരുന്നു. വീട്ടിൽ പരിശോധന നടത്തുകയും രഹസ്യമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു. ശാന്തൻപാറ പൊലീസി​ന്റെ കൂടി സഹായത്തോടെയാണ് പരിശോധന നടത്തിയത്​. പ്രതികളെ കോടതിയിൽ ഹാജരാക്കി.

Tags:    
News Summary - Brothers arrested with 1 kg of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.