വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെ അനിയൻ ചേട്ടനെ കുത്തിക്കൊന്നു

വീട്ടിലിരുന്നു മദ്യപിക്കുന്നതിനിടെ അനിയൻ ചേട്ടനെ കുത്തിക്കൊന്നു. തിരുവനന്തപുരം കഴക്കൂട്ടത്താണ് സംഭവം. അനിയന്റെ കുത്തേറ്റ കഴക്കൂട്ടം സ്വദേശിയായ രാജു ആണ് മരിച്ചത്. സഹോദരൻ രാജയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇരുവരും വീട്ടിലിരുന്ന് മദ്യപിക്കുന്നതിനി​ടയിലുണ്ടായ തർക്ക​ത്തെ തുടർന്ന് രാജ രാജുവിനെ കുത്തുകയായിരുന്നു. ഇന്നലെ എറണാകുളത്ത് മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായതിനെ തുടർന്ന് സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് മരിച്ചിരുന്നു. 

Tags:    
News Summary - Brother stabbed brother to death while drinking at home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.