അഞ്ചൽ: ഏരൂർ ഭാരതീപുരത്ത് ഷാജി പീറ്റർ വധക്കേസിൽ സഹോദരെൻറ ഭാര്യ ആര്യയും പ്രതിയാകും.റിമാൻഡിൽ കഴിയുന്ന ഒന്നും രണ്ടും പ്രതികളായ മാതാവ് പൊന്നമ്മ, സഹോദരൻ സജിൻ പീറ്റർ എന്നിവരെ കസ്റ്റഡിയിൽ വാങ്ങുന്നതിന് പൊലീസ് തിങ്കളാഴ്ച കോടതിയിൽ അപേക്ഷ നൽകും.
ഇവരെ ചോദ്യം ചെയ്തശേഷമാകും ആര്യയെ മൂന്നാം പ്രതിയാക്കുന്നത്. ഒന്നര വയസ്സുള്ള കുഞ്ഞിെൻറ അമ്മയായതിനാൽ മുഖ്യ സാക്ഷിയാക്കാനായിരുന്നു ആദ്യ തീരുമാനമെങ്കിലും നിയമോപദേശം ലഭിച്ചതിനെ തുടർന്ന് പ്രതിചേർക്കാൻ അന്വേഷണോദ്യോഗസ്ഥർ തീരുമാനിക്കുകയായിരുന്നു.കൊലപാതകത്തിൽ ആര്യക്ക് നേരിട്ട് പങ്കില്ലെങ്കിലും ഇവരോട് ഷാജി പീറ്റർ അപമര്യാദയായി പെരുമാറിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് വീട്ടിൽ അടി നടക്കുന്നതും തുടർന്ന് കൊലപാതകത്തിൽ കലാശിച്ചതും.
തെളിവ് നശിപ്പിക്കുന്നതിന് കൂട്ടുനിന്നതിന് ഇവർക്കെതിെര കേസെടുത്തിരുന്നു. ഷാജി പീറ്ററിനോടൊപ്പം വീട്ടിൽ മറ്റൊരു സ്ത്രീയും താമസിച്ചിരുന്നതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെക്കുറിച്ചുള്ള അന്വേഷണവും നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.