Posted On
date_range Updated On
date_range തകർന്ന ബോട്ടുകൾ കണ്ടെത്തി
ചേർത്തല: ഓഖി ചുഴലിക്കാറ്റിൽ തകർന്ന രണ്ട് ബോട്ടുകൾ കണ്ടെത്തി. പള്ളിത്തോട് പടിഞ്ഞാറുഭാഗത്തായി രണ്ട് നോട്ടിക്കൽ മൈൽ ദൂെരയാണ് ചൊവ്വാഴ്ച രാവിലെ ബോട്ട് കണ്ടത്. നാട്ടുകാർ കോസ്റ്റൽ പൊലീസിനെയും കോസ്റ്റ് ഗാർഡിെനയും അറിയിച്ചു. ഉദ്യോഗസ്ഥർ ആരും എത്താതിതിനെ തുടർന്ന് കണ്ണമാലി പൊലീസിെൻറ അനുവാദത്തോടെ ചെല്ലാനം ഹാർബറിൽനിന്ന് മത്സ്യത്തൊഴിലാളികൾ പോയി. എന്നാൽ, ഒരു ബോട്ട് കരക്കടുപ്പിക്കാൻ സാധിച്ചില്ല. മറ്റൊരു ചെറു ബോട്ട് ചാപ്പക്കടവിൽനിന്ന് പൊന്തുവള്ളത്തിൽപോയി കെട്ടിവലിച്ച് കരയിൽ എത്തിച്ചു. ഇതിൽ സോളാർ ലൈറ്റും മറ്റ് സാധനങ്ങളും ഉണ്ടായിരുന്നു. ഇതിൽനിന്ന് കിട്ടിയ ഒരു പലക കഷ്ണത്തിൽ വരച്ചിട്ട ഫോൺ നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.