വിവാദ വിവാഹം: നഷ്​ടപരിഹാരത്തി​െൻറ മാനദണ്ഡമെന്തെന്ന്​ വനിത കമീഷൻ

പാവറട്ടി: വിവാഹത്തില്‍നിന്ന്​ പിന്മാറിയ പെണ്‍കുട്ടിയില്‍നിന്ന് വര​​െൻറ വീട്ടുകാര്‍ എട്ടുലക്ഷം രൂപ നഷ്​ടപരിഹാരം ആവശ്യപ്പെടുന്നത് എന്ത് മാനദണ്ഡം വെച്ചാണെന്ന് വനിത കമീഷന്‍ അധ്യക്ഷ എം.സി. ജോസഫൈന്‍ ചോദിച്ചു. വിവാഹത്തില്‍നിന്ന് പിന്‍ മാറിയതിന്​ സോഷ്യല്‍ മീഡിയയിലൂടെ നിരന്തരം പീഡിപ്പിക്കപ്പെടുന്ന പെണ്‍കുട്ടിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍. വര​​െൻറ വീട്ടുകാര്‍ നല്‍കിയ സ്വര്‍ണമാലയും സാരിയും വസ്ത്രങ്ങളും എല്ലാം തിരിച്ചു നൽകിയതാണ്. പിന്നെ എന്ത് നഷ്​ടപരിഹാരമാണ് അവര്‍ക്ക് ലഭിക്കേണ്ടതെന്ന്​ അവർ ​േചാദിച്ചു. 

പെണ്‍കുട്ടി വിവാഹത്തില്‍നിന്ന്​ പിന്മാറിയതി​​െൻറ ന്യായാന്യായങ്ങളിലേക്ക് കടക്കുന്നില്ല. യുവാവി​​െൻറ മാനാഭിമാനത്തിനേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത് പെണ്‍കുട്ടിയുടെ അഭിമാനത്തിനാണ്. പെണ്‍കുട്ടി പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പുറത്തു വിടാന്‍ കഴിയില്ല. സോഷ്യല്‍ മീഡിയയിലൂടെ പെണ്‍കുട്ടിയെ അപമാനിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത കാട്ടണമെന്ന​്​ അവര്‍ ആവശ്യപ്പെട്ടു. കെ.വി. അബ്​ദുൽഖാദര്‍ എം.എല്‍.എയാണ് സോഷ്യല്‍ മീഡിയ വഴിയുള്ള കടന്നാക്രമണം വനിത കമീഷ​​െൻറ ശ്രദ്ധയില്‍പെടുത്തിയത്.

Tags:    
News Summary - bride left with her boyfriend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.