കുമ്പള: നവവധുവിനെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിദൂർ മൈരളയിലെ ഉദയകുമാറിന്‍റെ ഭാര്യ ശ്രേയ (22) യാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ കുളിക്കാനെന്നു പറഞ്ഞ് കുളിമുറിയിൽ കയറിയ ശ്രേയ ഏറെ സമയമായിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് വാതിൽ പൊളിച്ചു നോക്കിയപ്പോൾ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആറു മാസം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. കാസർകോട് ചെന്നിക്കരയിലെ സുരേഷിന്‍റെയും ഭഗീരഥിയുടെയും മകളാണ്. കുമ്പള എസ്.ഐ രാജീവന്‍റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.