കൊച്ചി: കുറഞ്ഞ വിലക്ക് ഇറക്കുമതി ചെയ്ത കശുവണ്ടി വാഗ്ദാനം ചെയ്ത് കബളിപ്പിച്ച കേസിലെയും കള്ളപ്പണം വെളുപ്പിക്കൽ കേസിലെയും (പി.എം.എൽ.എ) പ്രതിയും ഇ.ഡി ഉദ്യോഗസ്ഥർക്കെതിരായ കോഴ ആരോപണത്തിലെ പരാതിക്കാരനുമായ അനീഷ് ബാബുവിന്റെ അറസ്റ്റ് വിലക്കിയ ഉത്തരവ് ഹൈകോടതി ജൂൺ 17 വരെ നീട്ടി.
കൊട്ടാരക്കര സ്വദേശിയായ അനീഷ് നൽകിയ മുൻകൂർ ജാമ്യ ഹരജി പരിഗണിച്ച ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റേതാണ് ഉത്തരവ്. ഹരജി വീണ്ടും 17ന് പരിഗണിക്കാൻ മാറ്റി. നേരത്തെ ജൂൺ 10 വരെ അറസ്റ്റ് വിലക്കി കോടതി ഉത്തരവിട്ടിരുന്നു.
ഡൽഹിയിൽ ഇ.ഡി അസി. ഡയറക്ടർ മുമ്പാകെ ഹാജരാകണമെന്നാവശ്യപ്പെട്ട് മെയ് 23 ന് സമൻസ് ലഭിച്ചതിനെ തുടർന്നാണ് മുൻകൂർ ജാമ്യം തേടി ഹരജിക്കാരൻ കോടതിയെ സമീപിച്ചത്.
തനിക്കെതിരായ കേസുമായി ബന്ധപ്പെട്ട് കോഴ ആവശ്യപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയതിന്റെ പ്രതികാരം ഉണ്ടായേക്കുമെന്നും തന്നെ അറസ്റ്റ് ചെയ്ത് കോഴക്കേസ് ദുർബലമാക്കാനുള്ള ശ്രമം നടക്കുമെന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ഹരജി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.