തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രൂവറികളും ഡിസ്റ്റലറികളും അനുവദിക്കുന്നതിൽ നിയന്ത്രണമില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷണൻ.
മദ്യ ഉൽപാദന യൂണിറ്റുകൾ സ്ഥാപിക്കുന്നതിനും അപേക്ഷകൾ പരിഗണിക്കുന്നതിനും കാലാനുസൃതമായി മാനദണ്ഡങ്ങൾ ശിപാർശ ചെയ്യുന്നതിനും ഉന്നതതല സമിതി രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിയമസഭയിൽ കെ.എൻ.ഐ ഖാദറിെൻറ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ത്രീ സ്റ്റാർ പദവിയിലും അതിന് മുകളിൽ സ്റ്റാർ പദവിയിലുള്ള 121 ഹോട്ടലുകൾക്ക് പുതുതായി ബാർ ലൈസൻസ് നൽകിയതായും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.