തിരുവനന്തപുരം: മൂന്ന് ബ്രൂവറിക്കും ഒരു ഡിസ്റ്റിലറിക്കും നൽകിയ അനുമതി പിൻവലിച ്ചെങ്കിലും വരാനിരിക്കുന്നത് നിയമയുദ്ധം. അന്വേഷണം ആവശ്യപ്പെട്ട് മുന്നോട്ടുപോകാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം.
കഴിഞ്ഞ ജൂണിൽ ബ്രൂവറിക്ക് സർക്കാർ അനുമതി നൽകിയെങ്കിലും കഴിഞ്ഞമാസം അവസാനമാണ് പ്രതിപക്ഷം അഴിമതി ആരോപണവുമായി രംഗത്തെത്തിയത്. അനുമതി രഹസ്യമായാണെന്നും ഇഷ്ടക്കാർക്കായിരുന്നുവെന്നുമായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം. പ്രതിരോധിക്കാൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് സാധിച്ചില്ല. ലൈസൻസ് ലഭിക്കാൻ വകുപ്പുകളുടെ അനുമതി വേണമെന്നും ഇത് നൽകേണ്ടത് എക്സൈസ് കമീഷണറാണെന്നുമുള്ള വിശദീകരണവും മന്ത്രി നൽകി. എന്നാൽ, എക്സൈസ് കമീഷണറുടെ നിർദേശം അംഗീകരിക്കാതെയാണ് ശ്രീചക്ര കമ്പനിക്ക് ബ്ലെൻറിങ് ആൻഡ് േബാട്ട്ലിങ് യൂനിറ്റിന് അനുമതി നൽകിയതെന്ന വിവരം പുറത്തുവന്നേതാടെ സർക്കാർ വെട്ടിലായി.
സർക്കാറിനെ വെട്ടിലാക്കിയ കുരുക്ക്
സർക്കാറിനെ വീണ്ടും വെട്ടിലാക്കി കൂടുതൽ വിവരം പുറത്തുവന്നു. തൃശൂരിൽ ശ്രീചക്രക്ക് പ്ലാൻറ് സ്ഥാപിക്കാൻ എവിടെയാണ് അനുമതി നൽകിയതെന്ന് ഉത്തരവിൽ വ്യക്തമാക്കാത്തതും കമ്പനി മുഖ്യമന്ത്രിക്ക് സമർപ്പിച്ച നിവേദനം എക്സൈസ് വകുപ്പിന് അയച്ചുകൊടുത്താണ് അനുമതി വാങ്ങിയതെന്നുമുള്ള വിവരം പുറത്തുവന്നു. എക്സൈസ് കമീഷണർ അനുമതി നൽകേണ്ട വിഷയത്തിൽ മന്ത്രിതലത്തിൽ അനുമതി നൽകിയെന്ന വിവരവും പുറത്തുവന്നു.
പാലക്കാട് എലപ്പുള്ളി അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസിനെതിരെ ജലചൂഷണം ആരോപിച്ച് ജനം രംഗത്തെത്തുകയും സ്ഥലം എം.എൽ.എ വി.എസ്. അച്യുതാനന്ദൻതന്നെ ബ്രൂവറിക്കെതിരെ നിലപാടെടുത്തതും സർക്കാറിന് തലവേദനയായി. ജനങ്ങളുടെ ആശങ്ക മന്ത്രി എ.കെ. ബാലനും പരോക്ഷമായി പിന്തുണച്ചു. അതിനിടെ പവര്‍ ഇന്‍ഫ്രാടെക്കിന് ബ്രൂവറി അനുവദിക്കാൻ കൊച്ചി കിന്‍ഫ്ര പാര്‍ക്കില്‍ ഇല്ലാത്ത ഭൂമിയുടെ പേരിലാണ് അനുമതി നൽകിയതെന്ന വിവരവും ശ്രീചക്ര കമ്പനിക്ക് പിന്നിലുള്ളവരെക്കുറിച്ച് കൃത്യമായ വിവരങ്ങളോ അവരുടെ ഒാഫിസിെൻറ പ്രവർത്തനമോ കണ്ടെത്താനാകാത്തതും ഇടപാടിലെ ദുരൂഹത വർധിപ്പിച്ചു. കിൻഫ്രയിൽ സ്ഥലമുണ്ടെന്ന് ബ്രൂവറി കമ്പനിയെ അറിയിച്ചത് സി.പി.എം നേതാവിെൻറ മകനായിരുന്നു എന്നത് ഭരണപക്ഷത്തെയും പ്രതിരോധത്തിലാക്കി.
അതിനിടെ, ബ്രൂവറികളും ഡിസ്റ്റിലറിയും അനുവദിച്ചത് ബിനാമികൾക്കാണെന്ന ആരോപണവും ശക്തമായി. ഇൗ സാഹചര്യത്തിൽ സി.പി.എം നേതൃത്വം ഇടപെട്ടു.
എക്സൈസ് വകുപ്പും അപേക്ഷകളിൽ ഉടൻ തീരുമാനം വേണ്ടെന്ന നിലപാടിലെത്തി. എല്ലാവശവും പരിശോധിച്ച് മതി തീരുമാനമെന്ന സി.പി.എം നിർദേശം കൂടി വന്നതോടെ അനുമതി നൽകിയ നടപടി റദ്ദാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
അനുമതി പിൻവലിക്കപ്പെടുന്ന ബ്രൂവറികൾ
കണ്ണൂർ ശ്രീധരൻ ബ്രൂവറി പ്രൈവറ്റ് ലിമിറ്റഡ്, പാലക്കാട് എലപ്പുള്ളി അപ്പോളോ ഡിസ്റ്റിലറീസ് ആൻഡ് ബ്രൂവറീസ് പ്രൈവറ്റ് ലിമിറ്റഡ്, എറണാകുളം പവർ ഇൻഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ ബ്രൂവറികൾക്കും തൃശൂർ ശ്രീചക്ര ഡിസ്റ്റിലറീസ് പ്രൈവറ്റ് ലിമിറ്റഡിെൻറ വിദേശമദ്യ കോമ്പൗണ്ടിങ്, ബ്ലെൻഡിങ് ആൻഡ് ബോട്ട്ലിങ് യൂനിറ്റിനും നൽകിയ അനുമതിയാണ് പിൻവലിക്കുന്നത്. ഇതിന് പുറമെ നാല് അപേക്ഷകളും സർക്കാർ പരിഗണനയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.