താമരശ്ശേരി: നവജാത ശിശുവിന് അഞ്ച് ബാങ്കുവിളി സമയം വരെ മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ അറസ്റ്റിലായ ഓമശ്ശേരി ചക്കാനക്കണ്ടി അബൂബക്കര്‍(32), ഉപദേശംനല്‍കിയ കളംതോടിലെ സിദ്ധന്‍ ഹൈദ്രോസ് തങ്ങള്‍ (75) എന്നിവര്‍ക്ക് താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് ഉപാധികളോടെ ജാമ്യം അനുവദിച്ചു.
മൂന്നു മാസത്തേക്ക് എല്ലാഞായറാഴ്ചയും രാവിലെ 10നും അഞ്ചിനും ഇടയില്‍ മുക്കം പൊലീസ് സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന്‍െറ മുന്നില്‍ ഒപ്പിടണമെന്നും 10,000 രൂപയുടെ വീതം ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്. ഒന്നാം പ്രതി മാതാവ് ഹഫ്സത്തിനെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് അബൂബക്കറിന്‍െറ ഭാര്യ ആണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. കുട്ടിക്ക് മുലപ്പാല്‍ കൊടുക്കാന്‍ അമ്മ വിസമ്മതിച്ചതോടെയാണ് സംഭവം പുറത്തായത്.
ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരും പൊലീസും എത്ര നിര്‍ബന്ധിച്ചിട്ടും മുലപ്പാല്‍ നല്‍കിയില്ല. വിവരമറിഞ്ഞ് ജില്ല കലക്ടറും പ്രശ്നത്തിലിടപെട്ടു. ഒടുവില്‍ സിദ്ധന്‍ നിര്‍ദേശിച്ചതുപോലെ അഞ്ച് ബാങ്കുവിളി കഴിഞ്ഞ് പിറ്റേന്ന് ഉച്ചയോടെയാണ് മുലപ്പാല്‍ നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.