ന്യൂഡൽഹി: പി.എം ശ്രീ പദ്ധതിക്കായുള്ള കരാറിൽ ഒപ്പിട്ടതിന് പിന്നാലെ സമഗ്രശിക്ഷ പദ്ധതിയിലെ കുടിശ്ശിക ഫണ്ട് തേടി കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാനെ കാണാൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഡൽഹിയിൽ എത്തിയത് ഉപഹാരവുമായി. അനന്തപത്മനാഭന്റെ വിഗ്രഹവും അരവണപ്രസാദവുമാണ് കേന്ദ്രമന്ത്രിക്ക് സമ്മാനിച്ചത്. ശിവൻകുട്ടിയുടെ കൂടിക്കാഴ്ച ചിത്രങ്ങൾ ധർമേന്ദ്രപ്രധാൻ എക്സിൽ പങ്കുവെക്കുകയും ചെയ്തു.
മന്ത്രി ശിവൻകുട്ടിയുമായി സന്തോഷകരമായ കൂടിക്കാഴ്ച നടത്തിയെന്നും ദേശീയ വിദ്യാഭ്യാസ നയം (എൻ.ഇ.പി 2020), പി.എം ശ്രീ എന്നിവയുടെ നടത്തിപ്പിനെക്കുറിച്ചും സമഗ്ര ശിക്ഷ കേരളത്തിന് കീഴിലുള്ള ഘടകങ്ങൾ നടപ്പാക്കുന്നതിനുള്ള ഫണ്ടുകളുടെ ലഭ്യത ഉറപ്പാക്കുന്നതിനെക്കുറിച്ചും കേരള സർക്കാറിന്റെ മറ്റ് വിദ്യാഭ്യാസ മുൻഗണനകളെക്കുറിച്ചും ഫലപ്രദമായ ചർച്ച നടത്തിയെന്നുമാണ് ധർമേന്ദ്രപ്രധാൻ എക്സിൽ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.