തൃശൂർ: സി.പി.എം നിയന്ത്രണത്തിലുള്ള കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ കുറ്റുമുക്ക് മഹ ാദേവ ക്ഷേത്രത്തിൽ ബ്രാഹ്മണർക്കും ഇതരവിഭാഗങ്ങൾക്കും വെവ്വേറെ ശുചിമുറി. സമൂഹമാധ് യമങ്ങളിൽ വിഷയം വിവാദമായതോടെ ഡി.വൈ.എഫ്.ഐ വില്ലടം കമ്മിറ്റി പരാതി നൽകിയതിനെത്തു ടർന്ന്, ശുചിമുറിക്ക് മുന്നിലെ ‘ബ്രാഹ്മിൺസ്’ എന്ന എഴുത്ത് അധികൃതർ മായ്ച്ചു. സംഭവം പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. അബ്രാഹ്മണരെ പൂജാരിയായി നിയമിച്ചതിലൂടെ ഏറെ ശ്രദ്ധനേടിയതാണ് കൊച്ചിൻ ദേവസ്വം ബോർഡ്. സി.പി.എം നേതാവ് കൂടിയായ എ.ബി. മോഹനനാണ് ബോർഡ് പ്രസിഡൻറ്.
ക്ഷേത്രപരിസരത്തുനിന്ന് മാറി കുളത്തിനോടുചേർന്ന് വർഷങ്ങൾക്കുമുമ്പ് പണിത ശുചിമുറികളുടെ ചുമരിലാണ് ഇതെഴുതിയിരിക്കുന്നതെന്നും ഇപ്പോഴുള്ളതല്ലെന്നുമാണ് ക്ഷേത്രഭാരവാഹികളുടെ വിശദീകരണം. ഇത്തരം വേർതിരിവുകൾ ഇവിടെയില്ല. വർഷങ്ങൾക്കുമുമ്പ് എപ്പോഴോ ഉണ്ടായിരുന്നത് ശ്രദ്ധയിൽപെടാതിരുന്നതിനാൽ തുടർന്നതാണ്- ഭാരവാഹികൾ പറഞ്ഞു. ക്ഷേത്രത്തിൽ ഉത്സവത്തിൽ പങ്കെടുക്കാനെത്തിയ ഒരാളാണ് പുരുഷൻ, സ്ത്രീ, ബ്രാഹ്മിൺസ് എന്നിങ്ങനെ തിരിച്ചുള്ള ശുചിമുറിയുടെ പടം സമൂഹമാധ്യമത്തിൽ പങ്കുവെച്ചത്. നിമിഷങ്ങൾക്കകം ചിത്രം പ്രചരിച്ചു. ഇത് ശ്രദ്ധയിൽപെട്ടതോടെ ഡി.വൈ.എഫ്.ഐ ഭാരവാഹികൾ ക്ഷേത്രം ഓഫിസിലെത്തി പ്രതിഷേധമറിയിച്ചു.
വിവേചനമനുവദിക്കില്ല, അന്വേഷിക്കും -ബോർഡ് പ്രസിഡൻറ്
തൃശൂർ: കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിൽ ശുചിമുറിയിൽ ‘ബ്രാഹ്മിൻസ്’ എന്ന് എഴുതിവെച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് എ.ബി. മോഹനൻ പറഞ്ഞു. 2003ലാണ് ഇതെഴുതിയതെന്നാണ് അറിഞ്ഞത്. ക്ഷേത്രക്കുളത്തിനോടു ചേർന്നുള്ള ശുചിമുറിയിലാണിത്. ഇത്തരം വിവേചനം ദേവസ്വം ബോർഡ് അനുവദിക്കില്ല. ദലിത് വിഭാഗത്തിലുള്ളവർക്ക് പൂജാരിയായി നിയമനം നൽകിയതാണ് ബോർഡ്.
സംഭവത്തെക്കുറിച്ച് റിപ്പോർട്ട് തേടിയിട്ടുണ്ട്. ദേവസ്വം ബോർഡ്തലത്തിൽ അന്വേഷണം നടത്തും- പ്രസിഡൻറ് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.