കക്കി ഡാമിന്‍റെ രണ്ട് ഷട്ടറുകളും 60 സെന്‍റീമീറ്ററായി താഴ്ത്തി

പത്തനംതിട്ട: കക്കി-ആനത്തോട് അണക്കെട്ടിന്‍റെ രണ്ടു ഷട്ടറുകളും 90 സെന്‍റീമീറ്ററില്‍ നിന്നും ഘട്ടം ഘട്ടമായി 60 സെന്‍റീമീറ്റര്‍ ആയി താഴ്ത്തി. ഇതേതുടർന്ന് അണക്കെട്ടിൽ നിന്നും പുറത്തേക്കു വിടുന്ന ജലത്തിന്‍റെ അളവ് 150 കുമെക്സില്‍ നിന്ന് 96 കുമെക്സായി കുറച്ചു.

ജില്ലാ കലക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ്. അയ്യർ ആണ് ഇക്കാര്യം അറിയിച്ചത്. നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാതെയും ജനങ്ങള്‍ക്ക് യാതൊരുവിധ ആശങ്കയും ഉണ്ടാക്കാതെയും അണക്കെട്ടില്‍ നിന്ന് പരമാവധി 100 കുമെക്സ് ജലം മാത്രമേ പുറത്തുവിടുകയുള്ളൂവെന്നും കലക്ടര്‍ അറിയിച്ചു.

രാവിലത്തെ കണക്ക് പ്രകാരം 979.52 ആണ് അണക്കെട്ടിലെ നിലവിലെ ജലനിരപ്പ്. 981.46 അ​ടിയാണ് അണക്കെട്ടിന്‍റെ പൂ​ർ​ണ​ സം​ഭ​ര​ണ​ശേ​ഷി. 

Tags:    
News Summary - Both shutters of the Kakki Dam were lowered to 60 cm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.