representational image
Posted On
date_range Updated On
date_range ട്രെയിനിന്‍റെ അടിയില്‍പെട്ട് 63കാരിയുടെ രണ്ടു കാലുകളും അറ്റു; അമൃത എക്സ്പ്രസിൽ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം
പാലക്കാട്: ട്രെയിനിൻ കയറാൻ ശ്രമിക്കുന്നതിനിടെ വഴുതി അടിയില്‍പെട്ട് സ്ത്രീയുടെ രണ്ടു കാലുകളും അറ്റു. പാലക്കാട് ഒലവക്കോട് റെയില്‍വെ സ്റ്റേഷനിലാണ് ദാരുണാപകടം. പാലക്കാട് സ്വദേശി മേരിക്കുട്ടി(63)യാണ് അപകടത്തിൽപ്പെട്ടത്. മകനോടൊപ്പം അമൃത എക്സ്പ്രസ് ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
ഇന്ന് രാത്രി 10.15ഓടെയാണ് അപകടമുണ്ടായത്. ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ വീഴുകയായിരുന്നുവെന്നാണ് അറിയുന്നത്. ഉടന്‍ തന്നെ ഇവരെ പാലക്കാട് ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.