തിരുവനന്തപുരം: സര്‍വിസ് ചട്ടം ലംഘിച്ച് പുസ്തകമെഴുതിയതിന് രണ്ട് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിച്ചത് വ്യത്യസ്തമായ നടപടി. കെ.കെ. രമ നിയമസഭയില്‍ ഉന്നയിച്ച നക്ഷത്ര ചിഹ്നമിടാത്ത ചോദ്യത്തിന് രേഖാമൂലം മുഖ്യമന്ത്രി നല്കിയ മറുപടിയിലാണ് വിചിത്രനടപടി വ്യക്തമാകുന്നത്.
1966ലെ പൊലീസ് ഫോഴ്സ് (Restrictions of Right) നിയമത്തിലെ സെക്ഷൻ മൂന്നിന്റെ ലംഘനം നടന്നതായി കണ്ടതിനാല്‍ ഈ നിയമത്തിലെ വകുപ്പ് നാലുപ്രകാരം ക്രിമിനൽ നടപടി, 1968ലെ ഓൾ ഇന്ത്യ സർവിസ് (Conduct) നിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതായി കണ്ടതിനാല്‍ 1969ലെ ഓൾ ഇന്ത്യ സർവിസ് (Discipline & Appeal) നിയമത്തിലെ റൂൾ എട്ട് പ്രകാരം വകുപ്പുതല നടപടി എന്നിവയാണ് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ ആരംഭിച്ചിട്ടുള്ളത്.
സമാനസ്വഭാവമുള്ള പുസ്തകമെഴുതിയ എം. ശിവശങ്കര്‍ സര്‍ക്കാറില്‍നിന്ന് മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി അദ്ദേഹത്തിനെതിരെ നടപടിയെടുത്തിട്ടില്ലെന്നും മറുപടി നല്‍കിയിട്ടുണ്ട്. ജേക്കബ് തോമസിനെതിരെ ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിന് അടിസ്ഥാനമായ ചട്ടങ്ങള്‍, ശിവശങ്കറിന്റെ കാര്യത്തില്‍ ഉപയോഗിക്കുന്നതിലുണ്ടായ വൈരുധ്യം ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നല്‍കിയില്ല. പകരം ജേക്കബ് തോമസിനെതിരായ നടപടിയുടെ വിശദാംശങ്ങള്‍ ആവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.