കോഴിക്കോട്: കോവിഡ് ലോക്ഡൗണിൽ കുടുങ്ങിയ പുസ്തകശാലകൾക്ക് പറയാനുള്ളത് ന ഷ്ടത്തിെൻറ കഥകൾ. ഈ മാസം ഏഴു മുതൽ എല്ലാ ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും തുറക്കാൻ തുടങ്ങിയെങ്കിലും വാഹനവുമായി പുസ്തകം വാങ്ങാനെത്താത്തതിനാൽ കച്ചവടം കുറവ്. വീട്ടിലിരിക്കുന്നവർ പുസ്തകങ്ങൾ ആവശ്യപ്പെടുന്നുവെങ്കിലും എത്തിക്കാൻ സംവിധാനമില്ലാത്തതാണ് പ്രശ്നം. ഒരാഴ്ച അടിഞ്ഞു കൂടുന്ന പൊടി തട്ടലാണ് കാര്യമായി നടക്കുന്നതെന്ന് നഗരത്തിലെ പുസ്തക വ്യാപാരി പറഞ്ഞു. മധ്യവേനലവധിയുടെയും ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങളുടെയും കച്ചവടത്തിനൊപ്പം റമദാൻ കച്ചവടവും ഒടുവിൽ നഷ്ടപ്പെട്ടു. പതിവു പോലെ റമദാനിൽ പല സ്ഥാപനങ്ങളും പുസ്തകങ്ങൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചെങ്കിലും വാങ്ങാനെത്തുന്നവർ കുറവ്.
ഫോണിലും ഓൺലൈനിലും പുസ്തകങ്ങൾക്ക് നിരന്തരം ആവശ്യം വരുന്നെങ്കിലും തപാലും കൊറിയർ സർവിസുമൊന്നുമില്ലാത്തതിനാൽ ആവശ്യക്കാർക്കെത്തിക്കാൻ നിർവാഹമില്ല. ലൈബ്രറി കൗൺസിൽ പുസ്തകമേള ഇൗ മാസം അരയിടത്ത് പാലത്ത് തുടങ്ങാനിരുന്നതാണ്. ജില്ലയിലെ 600 ഓളം ലൈബ്രറികളിലേക്ക് പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്ന ഈ മേള മുന്നിൽക്കണ്ട് പുതിയ പുസ്തകങ്ങൾ അടിക്കാൻ തുടങ്ങിയത് മിക്കതും പ്രസിലും ബൈൻറിങ്ങിലും മറ്റുമായി കിടപ്പാണ്. റമദാൻ പുസതകോത്സവം തുടങ്ങാനും നിശ്ചയിച്ചിരുന്നു.
മധ്യവേനലവധിയിൽ വിവിധ മത്സരങ്ങൾക്ക് സമ്മാനം നൽകാനും മറ്റും നിരവധി പുസ്തങ്ങൾ വിറ്റ് പോകാറുണ്ട്. പല പുസ്തകക്കടകളിലും തൊഴിലാളികൾക്ക് ജോലിപോവുന്ന അവസ്ഥയുമുണ്ട്. പുസ്തകങ്ങൾ ആവശ്യക്കാർക്ക് നേരിട്ടെത്തിച്ചു നൽകാൻ ഇളവ് അനുവദിക്കണമെന്ന് ആവശ്യമുയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.