നെടുമ്പാശ്ശേരി: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. പൊലീസിന്റെ ഫേസ്ബുക്ക് മെസഞ്ചറിലേക്കാണ് ബുധനാഴ്ച വൈകീട്ട് അഞ്ചോടെ, ഭീഷണി സന്ദേശമെത്തിയത്.
32 മണിക്കൂറിനുള്ളിൽ ഈ രണ്ടിടത്തും ബോംബ് സ്‌ഫോടനം നടക്കുമെന്നായിരുന്നു ഭീഷണി. തെലങ്കാനയിൽ നിന്നാണ് സന്ദേശമെത്തിയിട്ടുള്ളതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
തുടർന്ന്, ബോബ് സ്ക്വാഡും പൊലീസും ഭീഷണിയുള്ള സ്ഥലങ്ങളിൽ വിശദ പരിശോധന ആരംഭിച്ചു. വൈകീട്ടോടെ, ആരംഭിച്ച പരിശോധന രാത്രിയും തുടർന്നു. നെടുമ്പാശ്ശേരിയിൽ സുരക്ഷ ഏജൻസികളുടെ പ്രത്യേക യോഗം ചേർന്നു. കോട്ടയം, കൊല്ലം, എറണാകുളം റെയിൽവേ സ്‌റ്റേഷനുകളിലും പൊലീസ് നിരീക്ഷണം കർശനമാക്കി.
തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ യാത്രക്കാരുടെ പ്രവേശനം ഒരു കവാടത്തിലൂടെ മാത്രമാക്കി. പരിശോധനക്കൊപ്പം കർശന പൊലീസ് സുരക്ഷയുമേർപ്പെടുത്തി. തെലങ്കാന പൊലീസിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.