കൊല്ലം: കരുനാഗപ്പള്ളിയിൽ കാണാതായ ഏഴാംക്ലാസ് വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. പടനായർകുളങ്ങര തെക്ക് നൗഷാദ് മൻസിലിൽ ബിലാലിന്റെ മൃതദേഹമാണ് കൊതുമുക്ക് പാലത്തിനടിയിൽനിന്ന് കണ്ടെത്തിയത്. ശനിയാഴ്ച വൈകീട്ടായായിരുന്നു കുട്ടിയ കാണാതായിരുന്നത്.
വീട്ടിൽ നിന്നും കളിക്കാൻ പോയതായിരുന്നു. പിന്നീട് ഈ ഏറെ വൈകിയും മടങ്ങിയെത്താതെ ആയതോടെയാണ് വിവരം പുറത്തറിയുന്നത്. കാണാതായെന്ന് സംശയിക്കുന്ന കന്നേറ്റി കായലിൽ ആദ്യദിനം ഫയർഫോഴ്സും പൊലീസും ചേർന്ന് ഊർജിതമായ തെരച്ചിൽ നടത്തിയിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. പിന്നീട് ദേശീയ ദുരന്ത നിവാരണ സേനയും കരുനാഗപ്പള്ളി ഫയർഫോഴ്സും ചേർന്ന് തിരച്ചിൽ നടത്തി.
സൈക്കിളും ധരിച്ചിരുന്ന ജഴ്സിയും വീടിനടുത്തുള്ള കന്നേറ്റി കായലിന് സമീപത്തുനിന്ന് കണ്ടെത്തിയിരുന്നു. കരുനാഗപ്പള്ളി പടനായർകുളങ്ങര വെൽഫെയർ യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് ബിലാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.