അന്തർ ജില്ലാ ബോട്ട് സർവീസ് വ്യാഴാഴ്ച മുതൽ

തിരുവനന്തപുരം: അന്തർ ജില്ലാ ബോട്ട് സർവീസുകൾ നാളെ മുതൽ പുനരാരംഭിക്കും. മോട്ടോർ ട്രാൻസ്പോർട്ടിന്‍റെ കീഴിലുള്ള ബോട്ടുകളാണ് സർവീസ് ആരംഭിക്കുകയെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. ബോട്ടിൽ മുഴുവൻ യാത്രാക്കാർക്കും ഇരുന്ന് യാത്ര ചെയ്യാം. രാവിലെ 9 മുതൽ വൈകീട്ട് അഞ്ച് വരെയാണ് സർവീസ്.

എല്ലാ ബോട്ട് ജെട്ടികളിലും കോവിഡ് പ്രതിരോധ മുൻകരുതലുകൾ എടുക്കുമെന്നും മന്ത്രി അറിയിച്ചു. 

Tags:    
News Summary - boat service restrt tomorrow-kerla news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.