ബോ​ട്ടു​ട​മ പി​ഴ​കെ​ട്ടി: 32 മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​​​ടെ മൂ​ന്നാ​ഴ്​​ച​ത്തെ ത​ട​വു​ജീ​വി​തം അ​വ​സാ​നി​ച്ചു

കൊച്ചി: കൊച്ചിയിൽനിന്ന് മീൻപിടിക്കാൻ പോയ 32 മത്സ്യത്തൊഴിലാളികളുടെ മൂന്നാഴ്ച നീണ്ട തടവുജീവിതം അവസാനിച്ചു. ഇന്ത്യൻ മഹാസമുദ്രത്തിൽ ബ്രിട്ടീഷ് അധീനതയിലുള്ള ഡീഗോ ഗാർഷ്യ ദ്വീപിൽ തടവിലായിരുന്ന  മത്സ്യത്തൊഴിലാളികളാണ് രണ്ടുബോട്ടുകളിലായി വെള്ളിയാഴ്ച ജന്മനാട്ടിലേക്ക് മടക്കയാത്ര തുടങ്ങിയത്.

സമുദ്രാതിർത്തി ലംഘിച്ചതിന് ബ്രിട്ടീഷ് കോടതി ചുമത്തിയ 5909 പൗണ്ട് (4.7 ലക്ഷം രൂപ) പിഴ െകട്ടിവെച്ചതിനെ തുടർന്നാണ് മോചിതരായത്. മടക്കയാത്രയിൽ ആവശ്യമായ ഭക്ഷണവും എല്ലാ മത്സ്യത്തൊഴിലാളികൾക്കും ഒാരോ ടീ ഷർട്ടും ഡീഗോ ഗാർഷ്യ അധികൃതർ നൽകിയതായി ഇവരുടെ മോചനത്തിനായി പ്രവർത്തിച്ച ഇൻറർനാഷനൽ ഫിഷർമെൻ ഡെവലപ്മ​െൻറ് ട്രസ്റ്റ് ^ഇൻഫിഡെറ്റ്) ചെയർമാൻ ജസ്റ്റിൻ ആൻറണി ‘മാധ്യമ’ത്തോട് പറഞ്ഞു.

എറണാകുളം പള്ളുരുത്തി സ്വദേശി കെ.എസ്. ഹുസൈ​െൻറ ‘അൽഅമീൻ’, കന്യാകുമാരി സ്വദേശി ജൂഡി ആൽബർട്ടി​െൻറ  ‘മെർമെയ്ഡ്’ ബോട്ടുകളിലായി 32 തൊഴിലാളികളാണ് ഫെബ്രുവരി അഞ്ചിന് കൊച്ചിയിൽനിന്ന് പുറപ്പെട്ടത്. ആഴ്ചകളോളം പുറംകടലിൽ തങ്ങി മീൻ പിടിക്കുന്ന സംവിധാനങ്ങളുമായാണ് പുറപ്പെട്ടത്.

കേരള തീരത്തുനിന്ന് 2700 കിലോമീറ്റർ അകലെ ഡീഗോ ഗാർഷ്യക്ക് സമീപം മീൻ പിടിക്കവെ ഫെബ്രുവരി 28ന് ബോട്ടുകൾ ബ്രിട്ടീഷ് നാവികസേന പിടിച്ചെടുത്തു.  രണ്ട് ബോട്ടുകളിലായി 18 ടൺ മത്സ്യവും വലയുംമറ്റ് ഉപകരണങ്ങളുമുണ്ടായിരുന്നു. മത്സ്യം നശിപ്പിച്ച് കളഞ്ഞു.

മാർച്ച് 10ന് ബ്രിട്ടീഷ് കോടതി ഇവർക്ക് 5709 പൗണ്ട് പിഴ ചുമത്തി. 200 പൗണ്ട് കോടതിച്ചെലവായും കെട്ടിവെക്കാൻ വിധിച്ചു. ‘ഇൻഫിഡെറ്റ്’ ഇവരുടെ മോചനത്തിന് ഇടപെടണമെന്ന് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, സഹമന്ത്രി ജന. വി.െക. സിംഗ്, കേരള മുഖ്യമന്ത്രി പിണറായി വിജയൻ, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി, ബ്രിട്ടീഷ് പ്രധാനമന്ത്രി, വിദേശ മന്ത്രി എന്നിവർക്കെല്ലാം നിവേദനം അയച്ചിരുന്നു. എന്നാൽ, പിഴ അടക്കാതെ വിട്ടയക്കാനാവില്ല എന്ന നിലപാടിലായിരുന്നു ബ്രിട്ടീഷ് അധികൃതർ.

തുടർന്ന്, ബോട്ടുടമ ജൂഡി ആൽബർട്ടി​െൻറ ഭാര്യ സുജ മാർച്ച് 17ന് 1500 പൗണ്ട് അടച്ചു. ബാക്കി തുക ഇളവുചെയ്യണമെന്ന് അഭ്യർഥന അധികൃതർ തള്ളിയതോടെ, മുഴുവൻ തുകയും അടച്ചതോടെയാണ് േമാചനം സാധ്യമായത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ രണ്ട്^മൂന്ന് ദിവസത്തിനകം ബോട്ടുകൾ രണ്ടും കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിൻ ആൻറണി പറഞ്ഞു.

മെർമെയ്ഡ് ബോട്ടിൽ ഉടമ ജൂഡി ആൽബർട്ട്, കന്യാകുമാരി സ്വദേശികളായ സൂസൈ ലീൻ, ആൽബർട്ട്, റമ്മിയാസ്, സേവ്യർ, ആസ്പിൻ രാജ്, തിരുവനന്തപുരം പൂന്തുറ സ്വദേശി സ്റ്റീഫൻ, ഷാജൻ, വിഴിഞ്ഞം സ്വദേശി ഷാജൻ, യേശുദാസൻ, ശബരിയാർ, സുരേഷ്, ബിനും സുരേഷ്, പ്രവീൺ, എറണാകുളം സ്വദേശി അഷറഫ് എന്നിവരും രണ്ടാമത്തെ ബോട്ടിൽ കന്യാകുമാരി സ്വദേശികളായ ഡെനിസ്റ്റൺ, ബ്രെഫഡി, ജൂബാൻ, സോണി, ആൻറണി സേവ്യർ, ഷാജീ, സവരിയാർ, മെർലിൻ രാജ്, ഫ്രെഡി, തിരുവനന്തപുരം പാറശ്ശാല സ്വേദശി ഡിബിൻ, വിഴിഞ്ഞം സ്വദേശി സുരേഷ്, പുല്ലുവിള സ്വദേശികളായ ഇമ്മാനുവൽ,ബിനു, സ്റ്റീഫൻ സ്റ്റാർബിൻ, ലൂയിസ് വിൻസൻറ്, അടിമലതുറൈ സ്വദേശി ജോസ്, പുതിയതുറ വർഗീസ്എന്നിവരുമാണ് ഉള്ളത്.

Tags:    
News Summary - boat owner gave the fine; 32 fishermen get released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.