Posted On
date_range Updated On
date_range തിരയിൽപ്പെട്ട് വഞ്ചി തകർന്നു; രണ്ട് പേർക്ക് പരിക്ക്
തൃശൂർ: മതിലകം ഭജനമഠത്ത് തിരയിൽപെട്ട് വഞ്ചി തകർന്നു. വഞ്ചിയിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പുലർച്ച അഞ്ചോടെ മത്സ്യബന്ധനത്തിനിറങ്ങിയ മുത്തപ്പൻ എന്ന മുറിവഞ്ചിയാണ് തിരയിൽപെട്ട് തകർന്നത്. വഞ്ചിയിലുണ്ടായിരുന്ന പെരിഞ്ഞനം വെസ്റ്റ് പടിഞ്ഞാറെകൂറ്റ് സുനിൽ (40), രാമത്ത് ലിജു (39) എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
വഞ്ചിയിൽ നാല് പേരാണുണ്ടായിരുന്നത്. ഇവർ നീന്തി കരക്ക് കയറുകയായിരുന്നു. വഞ്ചിയുടെ എൻജിന് തകരാർ സംഭവിക്കുകയും വല നഷ്ടപ്പെടുകയും ചെയ്തു.
ഏകദേശം നാല് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി തൊഴിലാളികൾ പറഞ്ഞു. മൂന്ന് മാസം മുമ്പ് ഇറക്കിയ മുറിവഞ്ചിയാണ് തകർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.