കറുത്ത് കാർണിവലിൽ നിന്ന് വെളുത്ത് ഇന്നോവ ക്രിസ്റ്റയിലേക്ക്

തിരുവനന്തപുരം: ഇപ്പോഴുള്ള കാർ ഉപയോഗിക്കാനാണ് തീരുമാനം, നിറം മാറ്റാനൊന്നും ഉദ്ദേശിക്കുന്നില്ലെന്ന വി.ഡി. സതീശന്റെ പ്രതികരണം സമൂഹമാധ്യമത്തിൽ ചർച്ചയാക്കുകയാണ്. സംസ്ഥാന സർക്കാറിന്റെ ചരിത്രം പരിശോധിച്ചാൽ മുഖ്യമന്ത്രിമാരും മന്ത്രിമാരുമെല്ലാം ഉപയോഗിച്ചത് വെളുത്ത നിറമുള്ള വാഹനങ്ങളാണ്. അതിൽ നിന്നും കറുത്ത നിറമുള്ള വാഹനത്തിലേക്കുള്ള മാറ്റമായിരുന്നു പിന്നീട്.

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിക്കുക വെളുത്ത ഇന്നോവ ക്രിസ്റ്റയിലായിരിക്കും. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്ക് വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 2023 ജനുവരിയിലാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന് സഞ്ചരിക്കാൻ പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ സംസ്ഥാന സർക്കാർ അനുവദിച്ചത്. വി.ഡി. സതീശൻ ഉപയോഗിച്ചിരുന്ന കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയത് കണക്കിലെടുത്താണ് അദ്ദേഹത്തിന് പുതിയ വാഹനം അനുവദിച്ചത്. അതിന് മുമ്പത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമായിരുന്നു പിന്നീട് വി.ഡി. സതീശന് നൽകിയിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമായിരുന്നു ഇത്. മൂന്ന് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ വി.ഐ.പി യാത്രകൾക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം പാലിച്ചാണ് വി.ഡി. സതീശന് പുതിയ വാഹനം അനുവദിച്ചത്. ഇപ്പോൾ മുഖ്യമന്ത്രിയായ ശേഷവും വി.ഡി. സതീശൻ യാത്രകൾക്കായി ഉപയോഗിക്കുന്നതും ഈ വാഹനം തന്നെയാണ്.

വെളുത്ത ഇന്നോവ കാറിൽ സഞ്ചരിച്ചിരുന്ന പിണറായി വിജയൻ 2022 ജനുവരി മുതലാണ് കറുത്ത ഇന്നോവ ക്രിസ്റ്റ ഔദ്യോഗിക വാഹനമാക്കുന്നത്. തുടർന്ന് ആറു മാസത്തിനുള്ളിൽ കറുത്ത കിയ കാർണിവലിലേക്ക് മാറി. വെളുത്ത വാഹനത്തിൽനിന്നും കറുത്ത വാഹനത്തിലേക്കുള്ള മാറ്റം അന്നത്തെ പൊലീസ് മേധാവിയായിരുന്ന ലോക്‌നാഥ് ബെഹ്‌റയുടെ ശിപാർശയിലായിരുന്നു. രാത്രി യാത്രക്ക് കൂടുതൽ സുരക്ഷിതവും രാത്രിയിലുള്ള ആക്രമണം തടയാൻ കാറിന്റെ നിറം കറുപ്പാകുന്നത് നല്ലതെന്നുമായിരുന്ന ബെഹ്‌റയുടെ ശിപാർശ.

2022 ജൂലായിലാണ് പിണറായി വിജയന് വേണ്ടിയും എസ്‌കോർട്ടിനായും വാഹനങ്ങൾ വാങ്ങുന്നത്. മുഖ്യമന്ത്രിക്ക് കറുത്ത കിയ കാർണിവലും എസ്‌കോർട്ടിന് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റയുമാണ് വാങ്ങിയത്. ഇതിനായി 88,69,841 രൂപയാണ് ധനവകുപ്പ് അനുവദിച്ചത്. ഇതിൽ കിയ കാർണിവലിന് മാത്രം 33,31,000 രൂപയാ‍യിരുന്നു വില. കാർണിവൽ സീരിസിലെ ലിമോസിൻ കാറായിരുന്നു ഇത്. കൂടുതൽ സുരക്ഷ സംവിധാനമുള്ള വാഹനമെന്ന കാരണം പറഞ്ഞായിരുന്നു പുതിയ വാഹനം വാങ്ങിയത്. 2022 ജനുവരിയിൽ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് മൂന്ന് കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറും വാങ്ങാൻ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് പുതുക്കിയാണ് കിയ ലിമോസിൻ വാങ്ങുന്നത്. നേരത്തെ മൂന്ന് ഇന്നോവ ക്രിസ്റ്റയും ടാറ്റ ഹാരിയറും വാങ്ങാൻ 62.46 ലക്ഷമാണ് അനുവദിച്ചത്. ഇതിലെ ടാറ്റ ഹാരിയർ ഒഴിവാക്കിയാണ് കിയ കാർണിവൽ വാങ്ങിയത്.

കറുത്ത കിയ കാർണിവൽ കാറായിരുന്നു പിണറായി വിജയൻ കഴിഞ്ഞ സർക്കാരിന്റെ അവസാന രണ്ടു വർഷ കാലം യാത്രകൾക്കായി ഉപയോഗിച്ചത്. ഇതിനൊപ്പം കറുത്ത ഇന്നോവ ക്രിസ്റ്റ കാറുകളും ഉണ്ടായിരുന്നു. പിണറായി വിജയന്റെ യാത്രകൾക്കായി പൊലീസ് ഫണ്ടിൽ നിന്നും വാങ്ങിയ രണ്ട് കറുത്ത ഇന്നോവകൾ പൊലീസ് തിരികെ ഏറ്റെടുത്തു.

പിണറായി വിജയന്റെ വാഹനവ്യൂഹത്തിലുണ്ടായിരുന്നത് 10 മുതൽ 14 ഓളം വാഹനങ്ങളായിരുന്നു. സഞ്ചരിക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കിയാണ് വാഹനങ്ങളുടെ എണ്ണം തീരുമാനിച്ചിരുന്നത്. രണ്ട് പൈലറ്റ് വാഹനങ്ങൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം, സുരക്ഷ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും സഞ്ചരിക്കുന്ന 3-4 എസ്‌കോർട്ട് വാഹനങ്ങൾ, മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനത്തിന് സമാനമായുള്ള സ്‌പെയർ/ബാക്കപ്പ് കാർ, ആംബുലൻസ്, സ്‌ട്രൈക്കർ ഫോഴ്‌സ് വാഹനം എന്നിങ്ങനെയായിരുന്നു വാഹനവ്യൂഹം. സുരക്ഷാ റിപ്പോർട്ടും ഔദ്യോഗിക പരിപാടികളും അനുസരിച്ച് വാഹനങ്ങളിലും സുരക്ഷയിലും വ്യത്യാസമുണ്ടാകും. എസ്‌കോർട്ട് വാഹനങ്ങളിൽ പരിശീലനം ലഭിച്ച ആയുധാരികളായ കമാൻഡോകളുണ്ടാകും. പൈലറ്റ് വാഹനങ്ങളിൽ സി.ഐ റാങ്കിലുള്ള ഉദ്യോഗസ്ഥന് കീഴിൽ പൊലീസുകാർ അനുഗമിക്കും.

നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ സഞ്ചരിക്കുക വെളുത്ത ഇന്നോവ ക്രിസ്റ്റയിലായിരിക്കും. സത്യപ്രതിജ്ഞക്ക് ശേഷം മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിമാർക്ക് വെള്ള ഇന്നോവ ക്രിസ്റ്റ കാറുകളാണ് പൊതുഭരണവകുപ്പ് ടൂറിസം വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. 2023 ജനുവരിയിലാണ് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന് സഞ്ചരിക്കാൻ പുതിയ ടൊയോട്ട ഇന്നോവ ക്രിസ്റ്റ സംസ്ഥാന സർക്കാർ അനുവദിച്ചത്. വി.ഡി. സതീശൻ ഉപയോഗിച്ചിരുന്ന കാർ 2.75 ലക്ഷം കിലോമീറ്റർ ഓടിയത് കണക്കിലെടുത്താണ് അദ്ദേഹത്തിന് പുതിയ വാഹനം അനുവദിച്ചത്. അതിന് മുമ്പത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല ഉപയോഗിച്ചിരുന്ന വാഹനമായിരുന്നു പിന്നീട് വി.ഡി. സതീശന് നൽകിയിരുന്നത്. ടൂറിസം വകുപ്പിന്റെ ഉടമസ്ഥതയിലുള്ള വാഹനമായിരുന്നു ഇത്. മൂന്ന് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾ വി.ഐ.പി യാത്രകൾക്ക് ഉപയോഗിക്കരുതെന്നാണ് ടൂറിസം വകുപ്പിന്റെ ചട്ടം പാലിച്ചാണ് വി.ഡി. സതീശന് പുതിയ വാഹനം അനുവദിച്ചത്. ഇപ്പോൾ മുഖ്യമന്ത്രിയായ ശേഷവും വി.ഡി. സതീശൻ യാത്രകൾക്കായി ഉപയോഗിക്കുന്നതും ഈ വാഹനം തന്നെയാണ്.

Tags:    
News Summary - From the black Carnival to the white Innova Crysta

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.