ബി.ജെ.പി സ്ഥാനാർഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചെന്ന് പരാതി

തിരുവനന്തപുരം: ബി.ജെ.പി സ്ഥാനാർഥിക്കൊപ്പം വോട്ട് ചോദിച്ചെത്തിയ പ്രവർത്തകൻ വീട്ടമ്മയെ കയറിപ്പിടിച്ചതായി പരാതി. തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ ഇടവിളാകം വാർഡിലാണ് സംഭവം. പരാതിയിൽ ബിജെപി പ്രവർത്തകൻ രാജുവിനെതിരെ മംഗലപുരം പൊലീസ് കേസെടുത്തു.

ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് സംഭവം. സ്ഥാനാർഥി അടക്കമുള്ള സംഘമെത്തി വോട്ട് ചോദിച്ച ശേഷം മടങ്ങുകയായിരുന്നു. ഈ സമയം രാജു വീട്ടമ്മയോട് കുടിക്കാൻ വെള്ളം ചോദിച്ചു. വെള്ളമെടുക്കാൻ വീട്ടമ്മ അകത്തേക്ക് പോയപ്പോൾ രാജു പിന്നാലെ പോകുകയും കയറിപ്പിടിക്കുകയുമായിരുന്നു.

വീട്ടമ്മ അലറി വിളിച്ചതോടെ രാജു ഇറങ്ങിയോടി. പരാതിയിൽ പൊലീസ് കേസെടുത്തതോടെ ബി.ജെ.പി പ്രവർത്തകൻ ഒളിവിൽ പോയെന്നാണ് വിവരം.

Tags:    
News Summary - BJP worker assaulted housewife in Trivandrum

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.