Posted On
date_range Updated On
date_range ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച ബി.ജെ.പി നേതാവ് ഒളിവിൽ
പാനൂർ: സ്കൂളിൽ വെച്ച് ഒമ്പത് വയസുകാരിയായ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ബി.ജെ.പി നേതാവ് കൂടിയായ അധ്യാപകൻ ഒളിവിൽ.
ബി.ജെ.പി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് കടവത്തൂരിലെ പത്മനാഭ (42)നെതിരെയാണ് പോക്സോ നിയമപ്രകാരം പാനൂർ പോലീസ് കേസെടുത്തത്. ചൈൽഡ് ലൈൻ പ്രവർത്തകർക്ക് ബന്ധുക്കൾ നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചത്.
വിദ്യാർത്ഥിയിൽനിന്നും പോലീസ് മൊഴിയെടുത്തു. അധ്യാപകനെ അന്വേഷണ വിധേയമായി സസ്പെൻറ് ചെയ്തതായി സ്കൂൾ മാനേജ്മെൻറ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.