തിരുവനന്തപുരം/പത്തനംതിട്ട: ബി.ജെ.പി സംസ്ഥാനസമിതി അംഗം വെള്ളനാട് എസ്. കൃഷ്ണകുമാറും യ ുവമോർച്ച പത്തനംതിട്ട ജില്ല പ്രസിഡൻറ് സിബി സാം തോട്ടത്തിലും ബി.ജെ.പി വിട്ടു. ഇവർ സി.പി.എമ്മ ിൽ ചേർന്നു. ആർ.എസ്.എസ് അജണ്ടകൾ ബി.െജ.പിയിലൂടെ അടിച്ചേൽപിക്കുകയാണെന്ന് കൃഷ്ണക ുമാർ വാർത്ത സമ്മേളനത്തിൽ ആരോപിച്ചു. രാഷ്ട്രീയ മുതലെടുപ്പിനാണ് ശബരിമല വിഷയത്തിൽ പ്രക്ഷോഭം നടത്തുന്നത്. ജില്ല, സംസ്ഥാന സമിതികൾ തീരുമാനിക്കാതെയാണ് ഇത്.
മുമ്പ് സി.പി.എം അംഗമായിരുന്നു കൃഷ്ണകുമാർ. ന്യൂനപക്ഷ-ദലിത് സമുദായങ്ങളെ ഇല്ലാതാക്കുന്ന ബി.ജെ.പി നയത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് യുവമോർച്ച പത്തനംതിട്ട ജില്ല പ്രസിഡൻറ് സിബി സാം തോട്ടത്തിൽ പറഞ്ഞു. സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി വെളിപ്പെടുത്തി.
കുമ്പനാട്ട് െഎ.പി.സി ആസ്ഥാനത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരാഴ്ച നീണ്ട റെയ്ഡ് നടത്തി. 2007 മുതലുള്ള ചില രേഖകൾ പിടിച്ചെടുത്ത് വിലപേശുകയാണ്. അനാഥാലയങ്ങൾ നടത്തുന്ന മത ന്യൂനപക്ഷ സമുദായങ്ങളുടെ അക്കൗണ്ടുകൾ റദ്ദാക്കി. എന്നാൽ, ആർ.എസ്.എസ് നിയന്ത്രണത്തിലുള്ളവയെ നിലനിർത്തി. 2019ൽ കേരളത്തിൽനിന്ന് എട്ട് എം.പിമാരെ വേണമെന്നാണ് അമിത്ഷായുടെ നിർദേശം. അതിനായി മതാടിസ്ഥാനത്തിൽ സർവേ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.