പത്തനംതിട്ട: ശബരിമലയിൽ നിരോധനാജ്ഞ ഡിസംബർ 12 വരെ നീട്ടി. ബി.ജെ.പിയുടെ നിരോധനാജ്ഞ ലംഘനവും സന്നിധാനത്തെ നാമജപവും തുടരുന്ന സാഹചര്യത്തിൽ നിരോധനാജ്ഞ നീട്ടണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ കലക്ടർക്ക് റിപ് പോർട്ട് നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് നാലു ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടിയത്.
അതേസമയം, നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിക്കാൻ ശ്രമിച്ച ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എൻ. ശിവരാജൻ ഉൾപ്പെടെ ഒമ്പതുപേരെ പൊലീസ് അറസ്റ്റു ചെയ്തു. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന മാർഗ നിർദ്ദേശങ്ങൾ അടങ്ങിയ നോട്ടീസ് െപാലീസ് നൽകിയെങ്കിലും ഇത് കൈപ്പറ്റാൻ ബി.ജെ.പി പ്രവർത്തകർ തയാറാകാത്തതിനെ തുടർന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു ചെയ്ത് നീക്കിയത്.
ഉച്ചക്ക് രണ്ടുമണിയോടെയാണ് എൻ. ശിവരാജെൻറ നേതൃത്വത്തിൽ പത്തോളം വരുന്ന പ്രവർത്തകർ നിലയ്ക്കലിലെത്തിയത്. വാഹനത്തിൽ നിന്നിറങ്ങി ശരണം വിളിച്ചു മുന്നോട്ടു പോകാൻ ശ്രമിച്ച ഇവരെ പൊലീസ് തടഞ്ഞു. നിരോധനാജ്ഞ നിലനിൽക്കുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളടങ്ങിയ നോട്ടീസ് പോലീസ് കൈമാറിയെങ്കിലും ഇത് കൈപ്പറ്റാൻ നേതാക്കൾ തയാറായില്ല. തുടർന്ന് റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച ഇവരെ െപാലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത് നീക്കിയ ഇവരെ പെരിനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.