ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പിടിയിൽ

പാലക്കാട്: ബി.ജെ.പി വക്താവ് സന്ദീപ് ജി.വാര്യരുടെ വീട്ടിൽ അതിക്രമിച്ചു കയറിയയാൾ പിടിയിൽ. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം നടന്നത്. അതിക്രമിച്ച കയറിയാളുടെ ദൃശ്യങ്ങൾ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.

സന്ദീപിന്‍റ പാലക്കാട് ചെത്തല്ലൂരിലെ വീട്ടിലേക്കാണ് അതിക്രമിച്ചു കയറിയത്. സന്ദീപ് വാര്യരുടെ പ്രായമായ അച്ഛനും അമ്മയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സംഭവം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പോലീസിൽ പരാതി നൽകി.‍

പളളിക്കുന്ന് സ്വദേശി യൂസഫാണ് പൊലീസിന്‍റെ പിടിയിലായത്. റബ്ബർഷീറ്റ് മോഷ്ടിക്കാനാണ് യൂസഫ് സന്ദീപ് വാരിയരുടെ വീട്ടിൽ കയറിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് പട്രോളിങ് വാഹനം കടന്നു പോകുന്നത് കണ്ടതിനാൽ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു. 

Tags:    
News Summary - BJP spokesperson Sandeep Warrier's trespasser arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.