തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ താൽക്കാലിക നിയമനവുമായി ബന്ധപ്പെട്ട കത്ത് വിവാദത്തിൽ ഗവർണറുടെ ഇടപെടൽ തേടി ബി.ജെ.പി. നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാരാണ് നാളെ ഈയവശ്യം ഉന്നയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കാണുന്നത്. ഉച്ചയ്ക്ക് 12നാണ് ഗവർണറുമായുള്ള കൂടിക്കാഴ്ച. 35 ബി.ജെ.പി കൗൺസിലർമാരാണ് ഗവർണറെ കാണുന്നത്.
അതിനിടെ നിയമന കത്ത് വിവാദത്തിൽ സി.പി.എം അടിയന്തര ജില്ല നേതൃയോഗങ്ങൾ വിളിച്ചു. നാളെ ജില്ല സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയുമാണ് ചേരുന്നത്. ഈ യോഗങ്ങളിൽ കത്തു വിവാദം ഉൾപ്പെടെ ചർച്ചയാകും. യോഗത്തിൽ പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പങ്കെടുക്കും. കത്ത് ചോർന്നതിന് പിന്നിൽ വിഭാഗീയതയെന്ന് കണ്ടെത്തിയാൽ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്.
അതേസമയം, നിയമനവുമായി ബന്ധപ്പെട്ട് കത്ത് നൽകിയ സംഭവത്തിൽ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖമന്ത്രിക്ക് പരാതി നൽകും. നടക്കുന്നത് വ്യാജ പ്രചാരണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മേയർ മുഖ്യമന്ത്രിക്കും പൊലീസിനും പരാാതി നൽകുക. നിയമനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന കത്ത് താൻ തയാറാക്കിയതല്ലെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞിരുന്നു. പാർട്ടിക്ക് നൽകിയ വിശദീകരണത്തിലാണ് മേയർ ഈ കാര്യം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.