കോട്ടയം: കേരളത്തിലെ സാംസ്‌കാരിക നായകർ മനുഷ്യത്തമില്ലാത്തവരാണന്ന് ബി.ജെ.പിയുടെ കോർ കമ്മിറ്റിയിൽ രാഷ്ട്രീയ പ്രമേയം. ബുധനഴ്ച കോട്ടയത്ത് സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് അവതരിപ്പിച്ച പ്രമേയത്തിലാണ് സാംസ്കാരിക നായകർക്കെതിരെ പരാമർശം. അവാർഡുകൾക്ക് മുമ്പില്‍ സാംസ്‌കാരിക നായകര്‍ മനുഷ്യത്വവും ധാർമികതയും പണയപ്പെടുത്തുന്നവരുടെ നീതി ബോധത്തെ സാംസ്കാരിക കേരളം വിലയിരുത്തണം. കേരളത്തില്‍ സ്ത്രീകളും കുഞ്ഞുങ്ങളും വേട്ടയാടപ്പെടുമ്പോൾ മനുഷ്യാവകാശ പ്രവർത്തകരും സാംസ്കാരിക നായകൻമാരും മൗനം പാലിക്കുകയാണ്. ഇവരുടെ നീതിബോധം സാംസ്‌കാരിക കേരളം പരിശോധിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെടുന്നുണ്ട്.
എം.ടിയുടെയും കമലിന്റെയും നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്നും പ്രമേയത്തില്‍ ആരോപിക്കുന്നു. തിയറ്ററുകളിലെ ദേശീയഗാനം, കമലിനും എം.ടിക്കും എതിരായ പരാമര്‍ശങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേരളത്തിലെ നിരവധി സാംസ്‌കാരിക നായകര്‍ രംഗത്തെത്തിയിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ ഇടത് സർക്കാർ പരാജയപ്പെട്ടുവെന്നും പ്രമേയത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.