കാലിക്കറ്റ് സിന്‍ഡിക്കേറ്റിലെ ബി.ജെ.പി പ്രതിനിധി: സി.പി.എമ്മിന്റെ പാളിച്ചയെന്ന്
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സിന്‍ഡിക്കേറ്റിൽ ചരിത്രത്തിലാദ്യമായി ബി.ജെ.പി പ്രതിനിധിക്ക് അവസരം ലഭിച്ചത് സി.പി.എമ്മിന്റെ വോട്ടുവിനിയോഗത്തിലെ പാളിച്ചയെന്ന് ആരോപണം. അധ്യാപക സംവരണ അട്ടിമറിയുള്പ്പെടെയുള്ള വിഷയങ്ങളില്‍ ശക്തമായി പ്രതികരിച്ച മുസ്ലിം ലീഗ് അനുകൂല അധ്യാപക പ്രതിനിധി ഡോ. റഷീദ് അഹമ്മദ് വീണ്ടും സിന്‍ഡിക്കേറ്റിലേക്ക് എത്താതിരിക്കാനുള്ള ഇടതു സംഘടനകളുടെ നീക്കങ്ങളാണ് ബി.ജെ.പിക്ക് വഴിയൊരുക്കിയതെന്നാണ് ആരോപണം. എന്നാല്‍, ബി.ജെ.പി പ്രതിനിധിയായ അനുരാജും ലീഗ് അധ്യാപക പ്രതിനിധിയായ ഡോ. പി. റഷീദ് അഹമ്മദും ഒന്നാം റൗണ്ടില്‍തന്നെ യോഗ്യത നേടിയതും ജീവനക്കാരുടെ പ്രതിനിധിയായി മത്സരിച്ച യൂനിവേഴ്സിറ്റി എംപ്ലോയീസ് യൂനിയന്‍ പ്രസിഡന്റ് വി.എസ്. നിഖില്‍ പരാജയപ്പെട്ടതും ഇടതു സംഘടനകള്‍ക്ക് തിരിച്ചടിയായി.
സി.പി.എമ്മിന്റെ കൈവശം ആകെയുള്ള 63 വോട്ടുകളില്‍ 41 വോട്ടും കോളജ് അധ്യാപകര്‍ക്ക് ജയിക്കാവുന്ന മൂന്നു സീറ്റുകളില്‍ സി.പി.എം വിനിയോഗിച്ചതാണ് ബി.ജെ.പിക്ക് കടന്നുവരാന്‍ അവസരം ഒരുക്കിയതെന്നാണ് ആക്ഷേപം.
ഇതേ മണ്ഡലത്തില്‍ 2019ലെ തെരഞ്ഞെടുപ്പില്‍ 18 വോട്ട് മാത്രമാണ് സി.പി.എം വിനിയോഗിച്ചത്. അന്ന് സി.പി.എമ്മിന്റെ കൈവശം 79 വോട്ടുണ്ടായിരുന്നു. ബി.ജെ.പി അംഗം മത്സരിക്കുന്ന ജനറല്‍ മണ്ഡലത്തിലുള്ള ഏഴു സീറ്റുകളില്‍ 13 വോട്ട് മാത്രമാണ് സി.പി.എം വിനിയോഗിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.