ഗുരുവായൂരിൽ ഡി.എസ്.ജി.പി സ്ഥാനാർഥിയെ പിന്തുണക്കാൻ ബി.ജെ.പി നീക്കം

തൃശൂർ: നാമനിർദേശപത്രിക തള്ളിയതോടെ സ്ഥാനാർഥി ഇല്ലാതായ ഗുരുവായൂരിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടി (ഡി.എസ്.ജി.പി) സ്ഥാനാർഥി ദിലീപ് നായരെ പിന്തുണക്കാൻ ബി.ജെ.പി നീക്കം. മണ്ഡലത്തിലെ എൻ.ഡി.എയുടെ വോട്ടുകൾ ചിതറി പോകാതിരിക്കാനാണ് ബി.ജെ.പിയുടെ പുതിയ നീക്കത്തിന് പിന്നില്ലെന്നാണ് റിപ്പോർട്ട്. ഡി.എസ്.ജി.പിയെ എൻ.ഡി.എ സഖ്യകക്ഷിയാക്കാൻ നേരത്തെ നടത്തിയ നീക്കം പരാജയപ്പെട്ടിരുന്നു.

എൻ.ഡി.എ സ്ഥാനാർഥിയുടെ പത്രിക ഹൈകോടതി തള്ളിയതിന് പിന്നാലെ ഡി.എസ്.ജി.പിയുമായി ബി.ജെ.പി ജില്ലാ നേതാക്കൾ ഇന്നലെ വൈകീട്ട് ചർച്ച ആരംഭിച്ചിരുന്നു. പിന്തുണ നൽകുന്നത് സംബന്ധിച്ച് ഇന്ന് വൈകീട്ടോ നാളെ രാവിലെയോ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

ബി.ജെ.പി നേതൃത്വം ചർച്ച നടത്തിയതായും പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും ദിലീപ് നായർ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഡി.എസ്.ജി.പി സംസ്ഥാന ട്രഷററാണ് ദിലീപ് നായർ. 

ഗുരുവായൂരിലെ എൻ.ഡി.എ സ്ഥാനാർഥിയായ മ​ഹി​ള മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡന്‍റും ബി.​ജെ.​പി സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി അം​ഗ​വു​മാ​യ അ​ഡ്വ. നി​വേ​ദി​ത​യു​ടെ നാമനിർദേശക പത്രിക വരണാധികാരി തള്ളിയിരുന്നു. ബി.​ജെ.​പി സം​സ്ഥാ​ന പ്ര​സി​ഡന്‍റിന്‍റെ ഒ​പ്പി​ല്ലാ​ത്ത സ​ത്യ​വാ​ങ്​​മൂ​ലം സ​മ​ർ​പ്പി​ച്ച​താ​ണ് നി​വേ​ദി​ത​യു​ടെ പ​ത്രി​ക തള്ളാൻ കാ​ര​ണം. ഇതിനെതിരെ നിവേദിത ഹൈകോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടാൻ കോടതി തയാറായില്ല.

ഡ​മ്മി ഇ​ല്ലാ​ത്ത​തി​നാ​ൽ ഗു​രു​വാ​യൂ​ർ മ​ണ്ഡ​ല​ത്തി​ൽ എ​ൻ.​ഡി.​എ​ക്ക് ഇതോടെ സ്ഥാ​നാ​ർ​ഥി ഇ​ല്ലാ​താ​യി. 2016ലും ​നി​വേ​ദി​ത​യാ​യി​രു​ന്നു ഗുരുവായൂരിലെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി. അ​ന്ന്​ 25,490 വോ​ട്ട്​ കി​ട്ടി. അ​തി​വേ​ഗ​ത്തി​ൽ ബി.​ജെ.​പി​യു​ടെ വോ​ട്ട് വ​ർ​ധി​ച്ച മ​ണ്ഡ​ല​മാ​ണ് ഗു​രു​വാ​യൂ​ർ. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നി​ർ​ണാ​യ​ക​മാ​യേ​ക്കു​മെ​ന്ന് ബി.​ജെ.​പി വി​ല​യി​രു​ത്തി​യ മ​ണ്ഡ​ലം കൂ​ടി​യാ​ണി​ത്.

തലശ്ശേരി, ദേവികുളം മണ്ഡലങ്ങളിലെ എൻ.ഡി.എ സ്ഥാനാർഥികളുടെ നാമനിർദേശപത്രികളും വരണാധികാരി തള്ളിയിരുന്നു. ത​ല​ശ്ശേ​രി​യി​ൽ ബി.​ജെ.​പി ജി​ല്ല പ്ര​സി​ഡന്‍റ് എ​ൻ. ഹ​രി​ദാ​സി​ന്‍റെയും ദേ​വി​കു​ള​ത്ത്​ എ​ൻ.​ഡി.​എ സ​ഖ്യ​ക​ക്ഷി​യാ​യ എ.​ഐ.​എ.​ഡി.​എം.​കെ സ്​​ഥാ​നാ​ർ​ഥി​ എം.ആർ ധനലക്ഷ്മിയു​ടെയും പത്രിക‍യാണ് പിഴവ് കാരണം തള്ളിയത്. പത്രിക തള്ളിയതിെതിരെ ഇരുവരും ഹൈകോടതിയിൽ സമീപിച്ചെങ്കിലും വിഷയത്തിൽ ഇടപെടാൻ കോടതി തയാറായില്ല. 

Tags:    
News Summary - BJP moves to support DSGP candidate in Guruvayoor Assembly Constituency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.