എൻ.എസ്.എസ് ആസ്ഥാനത്ത് മന്ത്രി എൻ. ഷംസുദ്ദീൻ; ഷാൾ അണിയിച്ച് സ്വീകരിച്ച് സുകുമാരൻ നായർ
പെരുന്ന: നായർ സർവീസ് സൊസൈറ്റി ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. ചങ്ങനാശ്ശേരി പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തെത്തിയ മന്ത്രിയെ സുകുമാരൻ നായർ ഷാൾ അണിയിച്ച് സ്വീകരിച്ചു.
ഉച്ചയ്ക്ക് 12.30-ടെയാണ് മന്ത്രി പെരുന്നയിലെത്തിയത്. രാവിലെ കോട്ടയത്ത് സംഘടിപ്പിച്ച വിദ്യാഭ്യാസ വകുപ്പിന്റെ അദാലത്തിൽ പങ്കെടുത്ത ശേഷം കൊട്ടാരക്കരയിലെ അടുത്ത പരിപാടിയിലേക്ക് പോകുന്ന വഴിയായിരുന്നു സന്ദർശനം. മന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് എൻ. ശംസുദ്ധീൻ എൻ.എസ്.എസ് ആസ്ഥാനത്ത് എത്തുന്നത്.
സാധാരണ മര്യാദയുടെ ഭാഗമായുള്ള സന്ദർശനമാണിതെന്ന്വി ശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ കൂടിക്കാഴ്ചയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. മുസ്‌ലിം സമുദായവുമായും മുസ്‌ലിം ലീഗ് ആയും അഭിപ്രായ ഭിന്നത ഉണ്ടാക്കാൻ ഒരിക്കലും എൻഎസ്എസ് ശ്രമിച്ചിട്ടില്ലെന്നും ഇതുവരെ അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ലെന്നും ജി സുകുമാരൻ നായർ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്തെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ പ്രതികരിച്ചു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന ഘട്ടത്തിൽ മുസ്‌ലിം ലീഗിന്റെ സമ്മർദ്ദ തന്ത്രങ്ങൾക്കെതിരെ എൻ.എസ്.എസ് നേരത്തെ ശക്തമായ വിമർശനം ഉയർത്തിയിരുന്നു. കൂടാതെ വിദ്യാഭ്യാസ വകുപ്പ് ലീഗിന് നൽകിയതിലും സംഘടന പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. അത്തരം കടുത്ത വിയോജിപ്പുകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പിന് ശേഷം മുസ്‌ലിം ലീഗ് പ്രതിനിധിയായ മന്ത്രി പെരുന്നയിലെത്തി എൻ.എസ്.എസ് നേതൃത്വത്തെ കണ്ടതെന്നത് ശ്രദ്ധേയമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.