വി. മുരളീധരനേയും കെ. സുരേന്ദ്രനേയും ക്ഷണിക്കാതെ ബി.ജെ.പി നേതൃയോഗം

കൊച്ചി: ബി.ജെ.പി നേതൃയോഗത്തിലേക്ക് വി.മുരളീധരനും കെ.സുരേന്ദ്രനും ക്ഷണമില്ല. ഇവർക്കൊപ്പം സി.കെ പത്മനാഭനേയും യോഗത്തിൽ നിന്ന് വിലക്കിയിട്ടുണ്ട്. എന്നാൽ, മുൻ സംസ്ഥാന അധ്യക്ഷൻമാരെ എന്തിന് ഒഴിവാക്കിയെന്നതിൽ വിശദീകരണവുമായി എം.ടി രമേശ് രംഗത്തെത്തി.

ജില്ലാതലനേതാക്കളുടെ ഒരു യോഗമാണ് നടന്നതെന്നും അതിനാലാണ് സുരേന്ദ്രനേയും വി.മുരളീധരനേയും വിളിക്കാതിരുന്നതെന്നുമാണ് രമേശിന്റെ വിശദീകരണം. എന്നാൽ, എന്തുകൊണ്ടാണ് കൃഷ്ണദാസിനെ യോഗത്തിന് ക്ഷണിച്ചതെന്ന ചോദ്യത്തിന് അദ്ദേഹം എൻ.ഡി.എ നേതാവാണെന്ന വിശദീകരണമാണ് എം.ടി രമേശ് നൽകിയത്.

രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായി ചുമതലയേറ്റതിന് ശേഷം നേതാക്കളെ ഒഴിവാക്കുകയാണ് എന്ന ആക്ഷേപം പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. അതിനിടെയാണ് തൃശൂരിൽ നടക്കുന്ന ബി.ജെ.പി സംസ്ഥാനസമിതിയിൽ നിന്ന് മുതിർന്ന നേതാക്കളെ ഒഴിവാക്കിയത്.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സുപ്രധാന യോഗത്തിൽ വി.മുരളീധരപക്ഷം നേതാക്കളെ ഒഴിവാക്കിയത്. വലിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ട്. കൃഷ്ണദാസ് പക്ഷത്തിന് ക്ഷണം ലഭിച്ചതിലും വിവാദം തുടരുകയാണ്.

Tags:    
News Summary - BJP leadership meeting without inviting V. Muraleedharan and K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.