ആക്രമം നേരിടാന്‍ കൈക്കരുത്തുണ്ടെന്ന് വി. മുരളീധരന്‍ 

തിരുവനന്തപുരം: ആക്രമം നേരിടാന്‍ ബി.ജെ.പിക്ക് കൈക്കരുത്തുണ്ടെന്ന് മുൻ സംസ്ഥാന അധ്യക്ഷൻ വി. മുരളീധരന്‍ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ ബി.ജെ.പി ഓഫിസ് സന്ദര്‍ശിക്കണം. സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണ് തിരുവനന്തപുരത്ത് അക്രമം നടന്നതെന്നും മുരളീധരന്‍ ആരോപിച്ചു. 

സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെ ഇല്ലാതാക്കാനായിരുന്നു ആക്രമണമെന്ന് ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ആരോപിച്ചു. കുമ്മനം ഇരിക്കുന്ന മുറിക്ക് നേരെയാണ് ആക്രമണം നടന്നത്. ഇത് കരുതികൂട്ടിയാണെന്നും രമേശ് ആരോപിച്ചു. 

Tags:    
News Summary - bjp leader v muralidharan react bjp-cpm conflict -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.