ബാബരി മസ്​ജിദ്​ തകർത്ത കേസ്: കല്യാൺ സിങ്​ കോടതിയിൽ ഹാജരായി

ലഖ്​നോ: ബാബരി മസ്​ജിദ്​ തകർത്ത കേസിൽ പ്രതിയായ മുതിർന്ന ബി.ജെ.പി നേതാവും​ ഉത്തർപ്രദേശ്​ മുൻ മുഖ്യമന്ത്രിയുമായ കല്യാൺ സിങ്​ സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരായി. കേസിൽ 32 പ്രതികളെ ജഡ്​ജി ചോദ്യംചെയ്യുന്നതി​​െൻറ ഭാഗമായാണ്​ കല്യാൺ സിങ് വിചാരണ കോടതിയിൽ എത്തിയത്​.


കേസിൽ താൻ നിരപരാധിയാണെന്നും അന്നത്തെ കോൺഗ്രസ്​ സർക്കാർ രാഷ്​ട്രീയ വിരോധം കാരണമാണ്​ കേസ്​ ചുമത്തിയതെന്നും മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു​ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. മുഖ്യമന്ത്രി​യെന്ന നിലയിൽ താനും സർക്കാറും അയോധ്യയിൽ മതിയായ സുരക്ഷ ഒരുക്കിയിരുന്നുവെന്നും കല്യാൺ സിങ്​ കൂട്ടിച്ചേർത്തു.

കല്യാൺ സിങ്ങി​​െൻറ ഭരണകാലത്താണ്​ 1992 ഡിസംബർ ആറിന്​ കർസേവകർ ബാബരി മസ്​ജിദ്​ തകർത്തത്​.

കേസിലെ മറ്റ്​ പ്രതികളും ബി.ജെ.പിയുടെ മുതിർന്ന നേതാക്കളുമായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി എന്നിവരെയും ചോദ്യംചെയ്യാൻ കോടതി വിളിച്ചുവരുത്തും. എന്നാൽ, ഇരുവരും വിഡിയോ കോൺഫറൻസിങ്​ വഴി ഹാജരാകാമെന്ന്​ ഇവരുടെ അഭിഭാഷകർ അറിയിച്ചിരുന്നു.

കേസിലെ മറ്റൊരു പ്രതി രാം ചന്ദ്ര ഖത്രി വേറൊരു കേസിൽ ഹരിയാനയിലെ സോനിപത്ത്​ ജയിലിലാണ്​. ഇദ്ദേഹത്തെ വിഡിയോ കോൺഫറൻസിങ്​ വഴി വിസ്​തരിക്കാൻ സൗകര്യമൊരുക്കാൻ കോടതി നിർദേശിച്ചു.

Tags:    
News Summary - BJP Leader Kalyan Singh Appears before Court In Babri Masjid Demolition Case-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.