ഡീൻ കുര്യാക്കോസ് എം.പി
Posted On
date_range Updated On
date_range ബി.ജെ.പിയിലേക്ക് എന്നത് വ്യാജ പ്രചാരണം -ഡീൻ കുര്യാക്കോസ്
തൊടുപുഴ: താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന് വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡീൻ കുര്യാക്കോസ് എം.പി. മര്യാദയും അന്തസ്സുമില്ലാത്ത മാധ്യമപ്രവർത്തനമാണ് ഈ സ്ഥാപനം നടത്തുന്നത്.
തെറ്റായ പ്രചാരണം നടത്തി അപകീർത്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ ഓണാശംസ നേർന്നതിന് കമന്റായി തിരികെ ആശംസ നേർന്നതിനെയാണ് പ്രമുഖ ചാനലിന്റെ വെബ്സൈറ്റ് വാർത്തയാക്കിയത്. ഇതിനെ നിയമപരമായി നേരിടുമെന്നും ഡീൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.